യുവധാര ഓൺലൈനുവേണ്ടി അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച സ്റ്റുഡിയോയുടെ ഉദ്ഘാടനം സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കും. ഡിവൈഎഫ്‌ഐ സ്ഥാപക ദിനമായ നവംബർ 3 നാണ് ഉദ്ഘാടനം. ഡിഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ പങ്കെടുക്കും. യുവധാരയുടെ കുന്നുകുഴിയിലെ ആസ്ഥാനമന്ദിരത്തിലാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റുഡിയോ പ്രവർത്തനം ആരംഭിക്കുന്നത്. ഓൺലൈനായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. യുവധാര ഓൺലൈൻ ഫേസ്‌ബുക്ക് പേജിലും ഡിവൈഎഫ്‌ഐ കേരള ഫേസ്‌ബുക്ക് പേജിലും ചടങ്ങ് തത്സമയം കാണാം.