കൊച്ചി: കോവിഡ് കാലത്ത് സിനിമാഭിനയം ഇനിയും തുടങ്ങിയിട്ടില്ല. അമ്മയെ കാണാൻ ചെന്നൈയിൽ നിന്നെത്തി 14 ദിവസ ക്വാറന്റൈൻ പൂർത്തിയാക്കി. അതിന് ശേഷം കോവിഡ് ടെസ്റ്റിൽ നെഗറ്റീവാണെന്ന റിൾട്ടും കിട്ടി. ഏഷ്യാനെറ്റിന്റെ ഓണപരിപാടിക്ക് ശേഷം കൊച്ചിയിലെ വീട്ടിലാണ് താര ജാഡകൾ അഴിച്ചുവച്ച് മോഹൻലാൽ എന്ന അതുല്യ നടൻ. ഇതിനിടെ മഹാമാരിയോട് പൊരുതുന്നവർക്ക് ആശ്വാസമാകാൻ ചില ഇടപെടൽ. നല്ലതു കണ്ടാൽ അഭിനന്ദിക്കാനും നടന് ഒരു മടിയുമില്ല. തിരിക്കുകൾ മാറിയപ്പോൾ പലതും കാണാനും കേൾക്കാനും വായിക്കാനും അവസരമുണ്ട്. അങ്ങനെ കണ്ട ഷോർട് ഫിലമായിരുന്നു ടെൻ റുപ്പീസ്.

കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. പിന്നെ ഫോൺ വിളിയും. കഴിഞ്ഞദിവസംമാണ് അപ്രതീക്ഷിതമായി തിരുവനന്തപുരം സ്വദേശി യുവരാജ് ഗോകുലിനെ തേടി മലയാളത്തിന്റെ മഹാനടന്റെ ഫോൺ കാൾ എത്തിയത്. അഭിനന്ദിക്കുന്നതിനൊപ്പം മഹാനടൻ ഒരു സമ്മാനവും കരുതി വച്ചിരുന്നു. കേന്ദ്രം ഷോർട്ട് ഫിലിം ഔദ്യോകികമായി റിലീസ് ചെയ്താൽ ഉടനെ തന്റെ പേജിൽ നിന്നും റിലീസ് ചെയ്യാമെന്ന് വാഗ്ദാനം. ദേശീയ തലത്തിൽ ലഭിച്ച സമ്മാനത്തെക്കാൾ വലിയ അംഗീകാരമാണ് ലാലേട്ടന്റെ അഭിനന്ദനം എന്നാണ് ഗോകുൽ ഫേസ്‌ബുക്കിൽ കുറിച്ചത്.

ഗോകുലിനെ ഫോണിൽ മോഹൻലാൽ അഭിനന്ദിക്കുന്ന ഓഡിയോയും ഫെയ്‌സ് ബുക്കിൽ ഇട്ടു. തുടക്കക്കാരായ കലാകാരന്മാരെ പോലും അഭിനന്ദിക്കാൻ ലാൽ നേരിട്ടെത്തുന്നതിനെ സോഷ്യൽ മീഡയയും പ്രകീർത്തിക്കുകയാണ്. 865 ഷോർട്ട് ഫിലിമുകളാണ് ആകെ ദേശീയ തലത്തില്ഡ മത്സരത്തിനുണ്ടായിരുന്നത്. സ്വാതന്ത്ര്യദിനം ആയിരുന്നതിനാൽ ദേശസ്‌നേഹവും ആത്മനിർഭർ ഭാരതും ചേർന്ന് ഷോർട്ട് ഫിലിം ഒരുക്കി ഓഗസ്റ്റ് 7 ന് മുമ്പ് സമർപ്പിക്കാനാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. ഇങ്ങനെയാണ് ടെൻ റുപ്പീയുടെ പിറവി. ഇതിന് ദേശീയ തലത്തിൽ മൂന്നാം സമ്മാനവും കിട്ടി.

ലോക്ക്ഡൗൺ കാരണം ഷൂട്ടിംഗിൽ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു എന്ന് ഗോകുൽ പറഞ്ഞു. ഷൂട്ട് ചെയ്യാൻ തീരുമാനിച്ചിരുന്ന സ്‌കൂൾ അന്നേദിവസം രാവിലെ കൺടെയിന്മെന്റ് സോൺ ആയി. അവിടെ തുടങ്ങിയതാണ് വെല്ലുവിളികൾ. തുറന്നിരിക്കുന്ന ഒരു ഫാൻസി കടയ്ക്ക് വേണ്ടി മാത്രം 40 കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്നതും ഗോകുലിന് നൽകിയത് വെല്ലുവിളികളാണ്., ഹോട്ടലുകൾ ഇല്ലാത്തത് കാരണം ഭക്ഷണം ഇല്ലാതെ വൈകുന്നേരം വരെ കുട്ടികളോടൊപ്പം ഷൂട്ട് ചെയ്യേണ്ടി വന്നതും ഒക്കെ അംഗീകാരം ലഭിച്ചതോടെ ഇരട്ടി സന്തോഷമായി മാറുകയായിരുന്നുവെന്നും ഗോകുൽ മറുനാടനോട് പറഞ്ഞു.

അതിലും വലിയ സന്തോഷമാണ് ലാലേട്ടന് ഷോർട്ട് ഫിലിം ഇഷ്ടമായി എന്ന് പറഞ്ഞതെന്നും, അദ്ദേഹത്തോട് എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ പതറിപ്പോയെന്നും ഗോകുൽ മറുനാടനോട് പറഞ്ഞു. ഒരു കൊച്ചു കുട്ടി സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വഴിയോരത്ത് ദേശീയപതാക വിൽക്കുവാൻ നിൽക്കുന്നതും അവൾ നിരന്തരം അവഗണിക്കപ്പെടുന്നതും അതിനു പുറകിലെ കാരണവുമാണ് ഷോർട്ട് ഫിലിമിന്റെ തീം. ഒരു വലിയ ആശയം മൂന്നു മിനിറ്റ് കൊണ്ട് പറഞ്ഞു ഫലിപ്പിക്കുക എന്ന വെല്ലുവിളി തരക്കേടില്ലാതെ ചെയ്‌തെടുക്കാൻ കഴിഞ്ഞത് ഈശ്വരാനുഗ്രളമായി കാണുന്നുവെന്നും ഗോകുൽ വിശദീകരിച്ചു.

അപ്പോൾ അത് സംഭവിച്ചു... ഇതിലും വലിയ അവാർഡൊന്നും കിട്ടാനില്ല... Lalettan called me... With an offer or gift that He...

Posted by Yuvraj Gokul on Saturday, August 22, 2020

നേട്ടിന് കാരണം ഒപ്പം നിന്ന മുഴുവൻ ക്രൂവിന്റെയും കഠിനാധ്വാനമാണ് കാരണമെന്നും ഗോകുൽ പറഞ്ഞു. കാമറ അനൂപ് ഷൈലജയാണ്, എഡിറ്റിങ് അനന്തു, കോ ഡയറക്ടർ ഹരികൃഷ്ണൻ, മ്യൂസിക് ശ്രുതികാന്ത്, ശബ്ദം ആതിസ് നേവ്, സബ് ടൈറ്റിൽസ് സന്ദീപ് മോഹൻ. കൃഷ്ണ തേജസ്വിനി, കൃഷ്ണ തന്മയി, സുനിൽ എസ് ഗിരിജ എന്നിവരാണ് അഭിനയിച്ചത്. ഗോപകുമാറാണ് നിർമ്മാതാവ്.