- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സക്കീർ നായിക്കിനെതിരെയുള്ള വിപ്ലവം സോഷ്യൽ മീഡിയയിൽ ഒതുങ്ങി നിന്നേക്കും; കേസ് രജിസ്റ്റർ ചെയ്യാൻ പോലും പറ്റിയ തെളിവുകൾ ലഭ്യമല്ല; ഇരുട്ടിൽത്തപ്പി കേന്ദ്ര സർക്കാർ
മതപ്രഭാഷകൻ സക്കീർ നായിക്കിനെതിരായ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായി മുന്നേറുമ്പോഴും അദ്ദേഹത്തിനെതിരെ കേസ്സെടുക്കാൻ പോലും സഹായകമായ തെളിവുകൾ കിട്ടാതെ കഷ്ടപ്പെടുകയാണ് അന്വേഷണ ഏജൻസികൾ. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ സക്കീർ നായിക്കിനെതിരെ കേസ്സെടുക്കാൻ മതിയായ തെളിവുകളില്ല എന്നതാണ് അന്വേഷണ ഏജൻസികളെ വിഷമിപ്പിക്കുന്നത്. പൊതുജനവികാരത്തിന്റെ അടിസ്ഥാനത്തിൽ നടപടികളെടുക്കുന്നതിനോടുള്ള വിജോയിപ്പ് സുപ്രീം കോടതി പലവട്ടം വെളിപ്പെടുത്തിയിട്ടുള്ളതാണ്. തെളിവുകളും പൊതുജനവികാരവും രണ്ടും രണ്ടാണെന്നതാണ് നിയമത്തിന്റെ നിലപാട്. പ്രത്യേകിച്ച വർഗീയ വിവാദങ്ങൾ ഉൾപ്പെടുന്ന കേസ്സുകളിൽ തെളിവുകൾ നിർണായകമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. മതത്തിൽ വിശ്വസിക്കുന്നതും അത് പ്രചരിപ്പിക്കുന്നതും മൗലികാവകാശത്തിൽപ്പെട്ട കാര്യങ്ങളാണ്. സ്വന്തം മതത്തിന്റെ പ്രചാരണം നടത്തുന്നതിന്റെ പേരിൽ ഒരാൾക്കെതിരെ കേസ്സെടുക്കാനാവില്ലെന്ന് മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി പറയുന്നു. ഒരാളുടെ പ്രസംഗമോ പ്രവർത്തിയോ രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള സ്പ
മതപ്രഭാഷകൻ സക്കീർ നായിക്കിനെതിരായ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായി മുന്നേറുമ്പോഴും അദ്ദേഹത്തിനെതിരെ കേസ്സെടുക്കാൻ പോലും സഹായകമായ തെളിവുകൾ കിട്ടാതെ കഷ്ടപ്പെടുകയാണ് അന്വേഷണ ഏജൻസികൾ. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ സക്കീർ നായിക്കിനെതിരെ കേസ്സെടുക്കാൻ മതിയായ തെളിവുകളില്ല എന്നതാണ് അന്വേഷണ ഏജൻസികളെ വിഷമിപ്പിക്കുന്നത്.
പൊതുജനവികാരത്തിന്റെ അടിസ്ഥാനത്തിൽ നടപടികളെടുക്കുന്നതിനോടുള്ള വിജോയിപ്പ് സുപ്രീം കോടതി പലവട്ടം വെളിപ്പെടുത്തിയിട്ടുള്ളതാണ്. തെളിവുകളും പൊതുജനവികാരവും രണ്ടും രണ്ടാണെന്നതാണ് നിയമത്തിന്റെ നിലപാട്. പ്രത്യേകിച്ച വർഗീയ വിവാദങ്ങൾ ഉൾപ്പെടുന്ന കേസ്സുകളിൽ തെളിവുകൾ നിർണായകമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്.
മതത്തിൽ വിശ്വസിക്കുന്നതും അത് പ്രചരിപ്പിക്കുന്നതും മൗലികാവകാശത്തിൽപ്പെട്ട കാര്യങ്ങളാണ്. സ്വന്തം മതത്തിന്റെ പ്രചാരണം നടത്തുന്നതിന്റെ പേരിൽ ഒരാൾക്കെതിരെ കേസ്സെടുക്കാനാവില്ലെന്ന് മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി പറയുന്നു. ഒരാളുടെ പ്രസംഗമോ പ്രവർത്തിയോ രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള സ്പർധയ്ക്കും അക്രമത്തിനും കാരണമാവുമയാണെങ്കില് മാത്രമേ കുറ്റകരമാകുന്നുള്ളൂവെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
നായിക്കിന്റെ പ്രഭാഷണങ്ങൾ രണ്ട് മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നതിന് കാരണമായിട്ടുണ്ടോ എന്നതാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്ന കാര്യം. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പലതും പ്രചരിക്കുന്നുണ്ടെങ്കിലും അതൊന്നും അന്വേഷണ ഏജൻസികൾക്ക് തെളിവാകില്ല. നായിക്കിന്റെ പ്രസംഗങ്ങൾ മുഴുവൻ പരിശോധിച്ച് അതിൽനിന്ന് തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അവരിപ്പോൾ.
മതിയായ തെളിവുകൾ ലഭിക്കുന്നതുവരെ നായിക്കിനെതിരെ യാതൊരു നടപടിയും വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. നായിക്കിന്റെ പ്രസംഗങ്ങൾ തീവ്രവാദത്തിന് കാരണമായിട്ടുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളാണ് വേണ്ടത്. എന്നാൽ ഇതത്ര എളുപ്പമാകില്ല. മുഴുവൻ പ്രസംഗങ്ങളും പഠിച്ചാൽ മാത്രമേ അത്തരമൊരു തെളിവ് കണ്ടെത്താനാകൂ എന്ന് അധികൃതർ പറയുന്നു.