- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിനെതിരെയുള്ള കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും; ഭീകരർക്ക് പണം നല്കിയതും കള്ളപ്പണം വെളുപ്പിച്ചതും ഉൾപ്പടയുള്ള കുറ്റങ്ങൾ ചുമത്തും
ന്യൂഡൽഹി: വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിനെതിരെയുള്ള കുറ്റപത്രം ദേശീയ അന്വേഷണ ഏജൻസി ഈ ആഴ്ച സമർപ്പിക്കും. ഭീകരവാദികൾക്ക് സാമ്പത്തിക സഹായം നൽകൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിലാണ് സക്കീർ നായിക്കിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിക്കുക. നിയമ നടപടികൾ പൂർത്തിയായതായും പ്രത്യേക കോടതി മുമ്പാകെ ഈ ആഴ്ചതന്നെ കുറ്റപത്രം സമർപ്പിക്കുമെന്നും അധികൃതരെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ സക്കീർ നായിക്ക് വിദേശത്താണുള്ളത്. 2016 ജൂലായ് ഒന്നിനാണ് സക്കീർ നായിക്ക് രാജ്യം വിട്ടത്. തുടർന്ന് നവംബർ 16 ന് എൻ ഐ എ കേസ് രജിസ്റ്റർ ചെയ്തു. സക്കീർ നായിക്കിന്റെ മുംബൈ ആസ്ഥാനമായുള്ള സന്നദ്ധ സംഘടന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു
ന്യൂഡൽഹി: വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിനെതിരെയുള്ള കുറ്റപത്രം ദേശീയ അന്വേഷണ ഏജൻസി ഈ ആഴ്ച സമർപ്പിക്കും. ഭീകരവാദികൾക്ക് സാമ്പത്തിക സഹായം നൽകൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിലാണ് സക്കീർ നായിക്കിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിക്കുക.
നിയമ നടപടികൾ പൂർത്തിയായതായും പ്രത്യേക കോടതി മുമ്പാകെ ഈ ആഴ്ചതന്നെ കുറ്റപത്രം സമർപ്പിക്കുമെന്നും അധികൃതരെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ സക്കീർ നായിക്ക് വിദേശത്താണുള്ളത്. 2016 ജൂലായ് ഒന്നിനാണ് സക്കീർ നായിക്ക് രാജ്യം വിട്ടത്. തുടർന്ന് നവംബർ 16 ന് എൻ ഐ എ കേസ് രജിസ്റ്റർ ചെയ്തു. സക്കീർ നായിക്കിന്റെ മുംബൈ ആസ്ഥാനമായുള്ള സന്നദ്ധ സംഘടന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു
Next Story