- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ സ്നേഹത്തിന് പകരം നിൽക്കാൻ മറ്റെന്തുണ്ട്? ആൺ സീബ്ര വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച സീബ്ര കുഞ്ഞിനെ അമ്മ സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ കാണാം
അമ്മയ്ക്ക് പകരം അമ്മ മാത്രമേയുള്ളൂ അത് മനുഷ്യരിലായാലും മൃഗങ്ങളിലായാലും. കൂട്ടത്തിലെ മേധാവത്വം ഉറപ്പിക്കുന്നതിനായി കുഞ്ഞ് സീബ്രയെ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന ആൺ സീബ്രയിൽനിന്ന് സാഹസികമായി ഈ അമ്മ കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. നമീബിയയിലെ ഇറ്റോഷ നാഷണൽ പാർക്കിൽനിന്നുള്ളതാണ് ഈ ദൃശ്യം. കാലിൽ കടിച്ചെടുത്ത് കുഞ്ഞു സീബ്രയെ വെള്ളത്തിൽ മുക്കിക്കൊല്ലാനാണ് ആൺ സീബ്ര ശ്രമിച്ചത്. നിസ്സഹായയായി നോക്കി നിന്ന അമ്മ സീബ്ര, ഒടുവിൽ ആൺ സീബ്രയെ നേരിടുന്നു. തന്റെ കാലിൽനിന്ന് ആൺ സീബ്രയുടെ പിടിവിടുന്നതോടെ കുഞ്ഞ് സീബ്ര കുതറിയെണീക്കുകയും വെള്ളത്തിലൂടെ ജീവനുംകൊണണ്ടോടി രക്ഷപ്പെടുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. കുഞ്ഞിനെ അപായപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് അമ്മ സീബ്ര ആൺ സീബ്രയെ എതിരിട്ട് തോൽപിക്കുകയും ചെയ്യുന്നു. ആൺ സീബ്രകൾ ഓരോ പ്രദേശത്തെയും മേധാവിത്വം ഉറപ്പിക്കുന്നതിന് മറ്റു സീബ്രകളുടെ കുട്ടികളെ കൊല്ലുന്നത് പതിവാണ്. ഭാവിയിൽ തനിക്കൊരു എതിരാളിയായി കുഞ്ഞു സീബ്ര വളരില്ലെന്ന് ഉറപ്പിക്കുന്നതിനാണിത
അമ്മയ്ക്ക് പകരം അമ്മ മാത്രമേയുള്ളൂ അത് മനുഷ്യരിലായാലും മൃഗങ്ങളിലായാലും. കൂട്ടത്തിലെ മേധാവത്വം ഉറപ്പിക്കുന്നതിനായി കുഞ്ഞ് സീബ്രയെ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന ആൺ സീബ്രയിൽനിന്ന് സാഹസികമായി ഈ അമ്മ കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. നമീബിയയിലെ ഇറ്റോഷ നാഷണൽ പാർക്കിൽനിന്നുള്ളതാണ് ഈ ദൃശ്യം.
കാലിൽ കടിച്ചെടുത്ത് കുഞ്ഞു സീബ്രയെ വെള്ളത്തിൽ മുക്കിക്കൊല്ലാനാണ് ആൺ സീബ്ര ശ്രമിച്ചത്. നിസ്സഹായയായി നോക്കി നിന്ന അമ്മ സീബ്ര, ഒടുവിൽ ആൺ സീബ്രയെ നേരിടുന്നു. തന്റെ കാലിൽനിന്ന് ആൺ സീബ്രയുടെ പിടിവിടുന്നതോടെ കുഞ്ഞ് സീബ്ര കുതറിയെണീക്കുകയും വെള്ളത്തിലൂടെ ജീവനുംകൊണണ്ടോടി രക്ഷപ്പെടുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. കുഞ്ഞിനെ അപായപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് അമ്മ സീബ്ര ആൺ സീബ്രയെ എതിരിട്ട് തോൽപിക്കുകയും ചെയ്യുന്നു.
ആൺ സീബ്രകൾ ഓരോ പ്രദേശത്തെയും മേധാവിത്വം ഉറപ്പിക്കുന്നതിന് മറ്റു സീബ്രകളുടെ കുട്ടികളെ കൊല്ലുന്നത് പതിവാണ്. ഭാവിയിൽ തനിക്കൊരു എതിരാളിയായി കുഞ്ഞു സീബ്ര വളരില്ലെന്ന് ഉറപ്പിക്കുന്നതിനാണിത്. കൊല്ലപ്പെടുന്ന കുഞ്ഞിന്റെ അമ്മ ഈ സീബ്രയുടെ ഇണയായി മാറുകയും ചെയ്യും. 50 സെക്കൻഡോളം നീളുന്ന ദൃശ്യത്തിനൊടുവിൽ കുഞ്ഞ് സീബ്രയെ പിന്തുടരുന്ന ആൺ സീബ്രയും അവനെ നേരിടുന്ന പെൺ സീബ്രയും കുറ്റിക്കാട്ടിൽ മറയുകയാണ്.
ഈ അതിജീവനപ്പോരാട്ടത്തിൽ കുഞ്ഞു സീബ്ര വിജയിച്ചോ എന്ന് ഉറപ്പില്ല. വന്യജീവി ഫോട്ടോഗ്രാഫറായ ഡാനിയേൽ ട്യാർനനാണ് ഈ ദൃശ്യം പകർത്തിയത്.. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു ദൃശ്യത്തിന് സാക്ഷിയായതെന്ന് അദ്ദേഹം പറഞ്ഞു.