- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പായാൽ ഞാഞ്ഞൂലും തലപൊക്കും; ലത്തീൻ കത്തോലിക്കാ സഭയ്ക്ക് പിന്നാലെ സീറോ മലബാർ സഭയും സീറ്റ് ചോദിച്ച് രംഗത്ത്; വീതം കൊടുത്തു മടുത്ത് നേതാക്കൾ
കൊച്ചി : ലത്തീൻ കത്തോലിക്കാ സഭയ്ക്ക് വേണ്ടത് എട്ട് സീറ്റാണ്. തിരുവനന്തപുരത്ത് നാല് സീറ്റിലും ലത്തീൻ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കണം. ഇത് ഒരു മുന്നണിയോടുള്ള അഭ്യർത്ഥനയല്ല. ഇടതിനോടും വലതിനോടും പറയുന്നു. ഇതാണ് സമുദായ സംഘനകളുടെ അവസ്ഥ. ഇപ്പോഴിതാ സീറോ മലബാർ സമുദായവും അവകാശ വാദവുമായി രംഗത്ത് വരുന്നു. സിറോ മലബാർ സമുദായം വെറുമൊരു വോട്ടുബാങ്ക് മാത്രമല്ലെന്നാണ് കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കുന്നത്. സ്ഥാനാർത്ഥികളാകാൻ കഴിവും അർഹതയുമുള്ള ഒട്ടേറെപ്പേർ സമുദായത്തിലുണ്ട്. സമുദായാംഗങ്ങൾക്കു ഭൂരിപക്ഷമുള്ള മേഖലകളിൽ പ്രാദേശിക പരിഗണനകൾ കൂടി കണക്കിലെടുത്ത് അവരെ പരിഗണിക്കാൻ മുന്നണികൾക്കു കടമയുണ്ടെന്നും കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് വി.വി. അഗസ്റ്റിനും എറണാകുളം-അങ്കമാലി അതിരൂപതാ പ്രസിഡന്റ് സെബാസ്റ്റ്യൻ വടശേരിയും പറഞ്ഞു. തെരഞ്ഞെടുപ്പു രംഗത്തു സിറോ മലബാർ സമുദായത്തെ അവഗണിക്കുകയാണു കേരളത്തിലെ ഇരുമുന്നണികളും. ഇതിനെതിരെ പ്രതികരിക്കുമ്പോൾ, സഭ രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന മട്ടിൽ അവഹേളിക്കുന്നതു ശരിയല്ല. മറ്റു സമുദായങ
കൊച്ചി : ലത്തീൻ കത്തോലിക്കാ സഭയ്ക്ക് വേണ്ടത് എട്ട് സീറ്റാണ്. തിരുവനന്തപുരത്ത് നാല് സീറ്റിലും ലത്തീൻ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കണം. ഇത് ഒരു മുന്നണിയോടുള്ള അഭ്യർത്ഥനയല്ല. ഇടതിനോടും വലതിനോടും പറയുന്നു. ഇതാണ് സമുദായ സംഘനകളുടെ അവസ്ഥ. ഇപ്പോഴിതാ സീറോ മലബാർ സമുദായവും അവകാശ വാദവുമായി രംഗത്ത് വരുന്നു.
സിറോ മലബാർ സമുദായം വെറുമൊരു വോട്ടുബാങ്ക് മാത്രമല്ലെന്നാണ് കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കുന്നത്. സ്ഥാനാർത്ഥികളാകാൻ കഴിവും അർഹതയുമുള്ള ഒട്ടേറെപ്പേർ സമുദായത്തിലുണ്ട്. സമുദായാംഗങ്ങൾക്കു ഭൂരിപക്ഷമുള്ള മേഖലകളിൽ പ്രാദേശിക പരിഗണനകൾ കൂടി കണക്കിലെടുത്ത് അവരെ പരിഗണിക്കാൻ മുന്നണികൾക്കു കടമയുണ്ടെന്നും കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് വി.വി. അഗസ്റ്റിനും എറണാകുളം-അങ്കമാലി അതിരൂപതാ പ്രസിഡന്റ് സെബാസ്റ്റ്യൻ വടശേരിയും പറഞ്ഞു.
തെരഞ്ഞെടുപ്പു രംഗത്തു സിറോ മലബാർ സമുദായത്തെ അവഗണിക്കുകയാണു കേരളത്തിലെ ഇരുമുന്നണികളും. ഇതിനെതിരെ പ്രതികരിക്കുമ്പോൾ, സഭ രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന മട്ടിൽ അവഹേളിക്കുന്നതു ശരിയല്ല. മറ്റു സമുദായങ്ങൾക്കെന്നപോലെ തിരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം സിറോ മലബാർ സമുദായത്തിനും നൽകാൻ രാഷ്ട്രീയപ്പാർട്ടികൾ തയാറാകണം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കത്തോലിക്കാ സഭയെയും സമുദായ അംഗങ്ങളെയും അവഹേളിക്കുന്ന രീതിയിലുള്ള രാഷ്ട്രീയ, മാദ്ധ്യമവിചാരണകൾ അവസാനിപ്പിക്കണമെന്നും സമുദായ നേതാക്കൾ ആവശ്യപ്പെട്ടു.
എന്നാൽ ഇത്തരം അവകാശ വാദങ്ങളെ തൽക്കാലം തള്ളിക്കളയാനേ പറ്റൂവെന്നാണ് കോൺഗ്രസ്, സിപിഐ(എം) നേതാക്കളുടെ പ്രതികരണം. അല്ലാതെ ഒന്നും ഇനിയാർക്കും നൽകാൻ ആരും തയ്യാറുമല്ല.