- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
22കാരിയായ ഗർഭിണിയടക്കം മൂന്നു പേരിൽ രോഗബാധ സ്ഥിരീകരിച്ചു; അഹമ്മദാബാദിലെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത് ലോകാരോഗ്യ സംഘടന; കനത്ത ജാഗ്രതയിൽ ഗുജറാത്ത്
അഹമ്മദാബാദ്: ഇന്ത്യയിൽ സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. അഹമ്മദാബാദിലെ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. മുമ്പ് ബ്രസിലീൽ പൊട്ടിപ്പുറപ്പെട്ട സിക വൈറസ് ബാധ കഴിഞ്ഞവർഷം ലോകമെങ്ങും റിപ്പോർട്ട് ചെയ്തിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളെയായിരുന്നു രോഗം ഏറെയും ബാധിച്ചത്. 22കാരിയായ ഗർഭണി ഉൾപ്പെടെ മൂന്നുപേർക്കാണ് വൈറസ് ബാധ. ഇന്ത്യയിൽ ആദ്യമായാണ് സിക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രോഗബാധിതരെല്ലാം അഹമ്മദാബാദിലെ ബാപുനഗർ മേഖലയിൽ നിന്നുള്ളവരാണ്. ഇവരുടെ നിലവിലെ ആരോഗ്യസ്ഥിതി പുറത്തുവിട്ടിട്ടില്ല. മൂവരും നിരീക്ഷണത്തിലാണ്. അഹമ്മദാബാദിലെ ബി.ജെ. മെഡിക്കൽ കോളജിൽ നടത്തിയ രക്ത പരിശോധനയിലാണ് മൂന്നുപേരിൽ രോഗബാധ കണ്ടെത്തിയത്. 64-കാരനിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പനിയെത്തുടർന്ന് നടത്തിയ പരിശോധനകളിലാണ് മൂവരിലും രോഗബാധ സ്ഥിരീകരിച്ചത്. തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, തൊലിയിൽ ചുവന്ന പാടുകൾ, ചെങ്കണ്ണ്, തുടങ്ങിയ ഡെങ്കിപ്പനിയോട് സാമ്യമുള്ള രോഗലക്ഷണങ്ങളാണ് സിക
അഹമ്മദാബാദ്: ഇന്ത്യയിൽ സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. അഹമ്മദാബാദിലെ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. മുമ്പ് ബ്രസിലീൽ പൊട്ടിപ്പുറപ്പെട്ട സിക വൈറസ് ബാധ കഴിഞ്ഞവർഷം ലോകമെങ്ങും റിപ്പോർട്ട് ചെയ്തിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളെയായിരുന്നു രോഗം ഏറെയും ബാധിച്ചത്.
22കാരിയായ ഗർഭണി ഉൾപ്പെടെ മൂന്നുപേർക്കാണ് വൈറസ് ബാധ. ഇന്ത്യയിൽ ആദ്യമായാണ് സിക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രോഗബാധിതരെല്ലാം അഹമ്മദാബാദിലെ ബാപുനഗർ മേഖലയിൽ നിന്നുള്ളവരാണ്. ഇവരുടെ നിലവിലെ ആരോഗ്യസ്ഥിതി പുറത്തുവിട്ടിട്ടില്ല. മൂവരും നിരീക്ഷണത്തിലാണ്. അഹമ്മദാബാദിലെ ബി.ജെ. മെഡിക്കൽ കോളജിൽ നടത്തിയ രക്ത പരിശോധനയിലാണ് മൂന്നുപേരിൽ രോഗബാധ കണ്ടെത്തിയത്. 64-കാരനിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പനിയെത്തുടർന്ന് നടത്തിയ പരിശോധനകളിലാണ് മൂവരിലും രോഗബാധ സ്ഥിരീകരിച്ചത്.
തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, തൊലിയിൽ ചുവന്ന പാടുകൾ, ചെങ്കണ്ണ്, തുടങ്ങിയ ഡെങ്കിപ്പനിയോട് സാമ്യമുള്ള രോഗലക്ഷണങ്ങളാണ് സിക വൈറസ് ബാധയിലും പ്രത്യക്ഷപ്പെടാറ്. ഈഡിസ് വിഭാഗത്തിൽ പെട്ട കൊതുകുകളിലൂടെയാണ് രോഗം പകരുന്നത്. രക്തദാനത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും രോഗം പകരാം. വൈറസ് ബാധ സംശയിക്കുന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അവരുടെ നിർദേശമനുസരിച്ച് നിരീക്ഷിക്കുകയുമായിരുന്നു. ഇതോടെയാണ് ഇന്ത്യയിലെ സിക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. മുൻപ് സിംഗപ്പൂരിൽ കഴിയുന്ന ഇന്ത്യക്കാരിൽ ചിലർക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഫലപ്രദമായ ചികിൽസയോ പ്രതിരോധമരുന്നോ ഈ രോഗത്തിന് ഇല്ല.
ഗർഭിണികളെയും ഗർഭസ്ഥശിശുക്കളെയുമാണ് രോഗം പ്രതികൂലമായി ബാധിക്കാറ്. വൈറസ് ബാധകാരണം ഗർഭസ്ഥശിശുക്കളുടെ തല അസാമാന്യമായി രീതിയിൽ ചുരുങ്ങുകയും നാഡിവ്യവസ്ഥയ്ക്ക് തകരാർ സംഭവിക്കുകയും ചെയ്യുന്നതിനു പുറമെ ജനിതക വൈകല്യത്തിനുമിടയാക്കും. വൈറസ് പ്രവേശിച്ചാൽ പനിയും ശരീരത്തിൽ തടിപ്പുകളും ഉണ്ടാകും. കണ്ണുകൾ ചുവക്കും. സിക വൈറസ് സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് 1947ൽ, ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിലാണ്.
അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ആദ്യമായി കണ്ടെത്തിയത് 2014ൽ ആണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ സിക വൈറസ് ബാധ വ്യാപകം. യുഎസിലെ പ്യൂട്ടോ റിക്കോയിലും വൈറസ് ബാധ കണ്ടെത്തി. പിന്നാലെ ഡെന്മാർക്കിലും നെതർലൻഡ്‌സിലും ബ്രിട്ടനിലുമെല്ലാം സിക സ്ഥിരീകരിച്ചു.