- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണപ്പെരുപ്പത്തെ തുടർന്ന് സ്വന്തം കറൻസി ഇല്ലാതായ നാട്ടിൽ ഇപ്പോൾ രൂക്ഷമായ ഡോളർ ക്ഷാമം; കള്ളപ്പണം പരിഹരിക്കാൻ ഡോളറിന് തുല്യമായി പുതിയ സ്വന്തം കറൻസി അച്ചടിച്ചു രാജ്യം; സിംബാവേയിലെ നാണയ പ്രതിസന്ധി കേട്ടുകേൾവിയില്ലാത്തത്
ഹരാരെ: ഇന്ത്യയിൽ നോട്ട് അസാധുവാക്കൽ നടപടി വലിയ പ്രതിസന്ധി തീർക്കുകയാണ്. പണപ്പെരുപ്പത്തെ തുടർന്ന് സ്വന്തം കറൻസി മാറ്റി പകരം ഡോളർ ഉപയോഗിച്ചു തുടങ്ങിയിട്ടും പ്രതിസന്ധി തീർക്കാൻ കഴിയാതെ വന്നതോടെ സ്വന്തം നിലയിൽ ബോണ്ട് കറൻസി നോട്ടുകൾ അടിച്ചു. പ്രചാരത്തിലിരുന്ന രണ്ട്, അഞ്ച് യുഎസ് ഡോളർ നോട്ടുകൾ അസാധുവാക്കിയാണ് പുതിയതായി സ്വന്തം കറൻസി നോട്ടുകൾ സിംബാബ്‌വെ പുറത്തിറക്കിയത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന രാജ്യം ഇതോടെ വൻ വിലക്കയറ്റ - പണപ്പെരുപ്പ ഭീതിയിലായി. നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപം പിൻവലിക്കാനും രാപകൽ ഭേദമില്ലാതെ ജനം ബാങ്കുകൾക്കു മുന്നിലാണ്. ആഴ്ചയിൽ പരമാവധി പിൻവലിക്കാവുന്നത് 150 ഡോളർ (ഏകദേശം 10,000 ഇന്ത്യൻ രൂപ) എന്ന പരിധിയും നിശ്ചയിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളെ പൊലീസ് തെരുവിൽ നേരിടുന്ന അവസ്ഥ കൂടിയാണ് ഇവിടെയ. സിംബാബ്‌വെയുടെ സാമ്പത്തികാവസ്ഥ അതിദാരുണമാണ്. 1980 മുതൽ രാജ്യം ഭരിക്കുന്ന തൊണ്ണൂറ്റിരണ്ടുകാരൻ റോബർട്ട് മുഗാബെ ഭരണത്തിൽ ഇനിയും പിടിച്ചുനിൽക്കാൻ നടത്തുന്ന അവസാനശ്രമമായും പരിഷ്കാരത
ഹരാരെ: ഇന്ത്യയിൽ നോട്ട് അസാധുവാക്കൽ നടപടി വലിയ പ്രതിസന്ധി തീർക്കുകയാണ്. പണപ്പെരുപ്പത്തെ തുടർന്ന് സ്വന്തം കറൻസി മാറ്റി പകരം ഡോളർ ഉപയോഗിച്ചു തുടങ്ങിയിട്ടും പ്രതിസന്ധി തീർക്കാൻ കഴിയാതെ വന്നതോടെ സ്വന്തം നിലയിൽ ബോണ്ട് കറൻസി നോട്ടുകൾ അടിച്ചു. പ്രചാരത്തിലിരുന്ന രണ്ട്, അഞ്ച് യുഎസ് ഡോളർ നോട്ടുകൾ അസാധുവാക്കിയാണ് പുതിയതായി സ്വന്തം കറൻസി നോട്ടുകൾ സിംബാബ്‌വെ പുറത്തിറക്കിയത്.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന രാജ്യം ഇതോടെ വൻ വിലക്കയറ്റ - പണപ്പെരുപ്പ ഭീതിയിലായി. നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപം പിൻവലിക്കാനും രാപകൽ ഭേദമില്ലാതെ ജനം ബാങ്കുകൾക്കു മുന്നിലാണ്. ആഴ്ചയിൽ പരമാവധി പിൻവലിക്കാവുന്നത് 150 ഡോളർ (ഏകദേശം 10,000 ഇന്ത്യൻ രൂപ) എന്ന പരിധിയും നിശ്ചയിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങളെ പൊലീസ് തെരുവിൽ നേരിടുന്ന അവസ്ഥ കൂടിയാണ് ഇവിടെയ. സിംബാബ്‌വെയുടെ സാമ്പത്തികാവസ്ഥ അതിദാരുണമാണ്. 1980 മുതൽ രാജ്യം ഭരിക്കുന്ന തൊണ്ണൂറ്റിരണ്ടുകാരൻ റോബർട്ട് മുഗാബെ ഭരണത്തിൽ ഇനിയും പിടിച്ചുനിൽക്കാൻ നടത്തുന്ന അവസാനശ്രമമായും പരിഷ്‌കാരത്തെ വിലയിരുത്തപ്പെടുന്നു.
2009 മുതൽ സിംബാംബ്‌വെയ്ക്കു സ്വന്തം കറൻസിയില്ല. അന്ന് പണപ്പെരുപ്പത്തെ തുടർന്ന് സിംബാബ്‌വെ ഡോളർ ഉപയോഗ ശൂന്യമായിത്തീർന്നു. തുടർന്ന് യുഎസ് ഡോളറടക്കം ഒൻപതു വിദേശ കറൻസികളാണ് ഉപയോഗിച്ചിരുന്നത്. അതിനുശേഷം ഇപ്പോഴാണ് രാജ്യം സ്വന്തമായി കറൻസി പുറത്തിറക്കുന്നത്. യുഎസ് ഡോളറിനു തത്തുല്യമായ ബോണ്ട് നോട്ടുകളാണ് വിതരണം ചെയ്യുന്നത്. യുഎസ് ഡോളർ നോട്ടുകളുടെ ക്ഷാമം രാജ്യത്തു രൂക്ഷമായിരുന്നു. ഈ ക്ഷാമം പരിഹരിക്കാനാണ് പുതിയ ബോണ്ട് നോട്ടുകൾ പുറത്തിറക്കിയത്.