- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു; സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ; മരിച്ചത് കാട്ടാക്കട സ്വദേശി അൻഷാദ്
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകടിയേറ്റ് കടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി അർഷാദാണ് മരിച്ചത്. രാജവെമ്പാലയുടെ കടിയേറ്റാണ് മരണം സംഭവിച്ചത്. കൂട് വൃത്തിയാക്കുന്നതിടെയാണ് അർഷാദിന് പാമ്പ് കടിയേറ്റത്.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മൃഗശാലയിലെ ആനിമൽ കീപ്പറാണ് മരിച്ച അർഷാദ്. രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്.
സംഭവം നടന്ന് ഉടനെ തന്നെ അർഷാദിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Next Story