- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുലേഖ റോബിൻസൺ; മൗഷുമി മസുംദാറെ അനശ്വരയാക്കിയ നടനപ്രതിഭ
ഇന്ത്യൻ പാരമ്പര്യമുള്ള ബ്രിട്ടീഷ് അഭിനേത്രിയാണ് സുലേഖ റോബിൻസൺ. ഇന്ത്യൻ മലയ വംശജയായ അമ്മയുടെയും ഇംഗ്ലീഷുകാരനായ അച്ഛന്റെയും മകളായി 1977 ജൂൺ 29നാണ് സുലേഖ റോബിൻസൺ പിറന്നത്. ഒരു നടിയെന്നതിന് പുറമെ ഗായികയെന്ന നിലയിലും അവർ പേരെടുത്തിട്ടുണ്ട്. ലോസ്എയ്ഞ്ചൽസിലെ അമേരിക്കൻ അക്കാദമി ഓഫ് ഡ്രാമറ്റിക്ക് ആർട്‌സിൽ നിന്നാണ് അവർ ബിരുദമെടുത്തത്. ബ്ര
ഇന്ത്യൻ പാരമ്പര്യമുള്ള ബ്രിട്ടീഷ് അഭിനേത്രിയാണ് സുലേഖ റോബിൻസൺ. ഇന്ത്യൻ മലയ വംശജയായ അമ്മയുടെയും ഇംഗ്ലീഷുകാരനായ അച്ഛന്റെയും മകളായി 1977 ജൂൺ 29നാണ് സുലേഖ റോബിൻസൺ പിറന്നത്. ഒരു നടിയെന്നതിന് പുറമെ ഗായികയെന്ന നിലയിലും അവർ പേരെടുത്തിട്ടുണ്ട്.
ലോസ്എയ്ഞ്ചൽസിലെ അമേരിക്കൻ അക്കാദമി ഓഫ് ഡ്രാമറ്റിക്ക് ആർട്‌സിൽ നിന്നാണ് അവർ ബിരുദമെടുത്തത്. ബ്രിട്ടീഷ് ഫീൽഡ് ബോട്ടണിസ്റ്റായ ഡോ. അലസറ്റയിൽ റോബിൻസന്റെ സഹോദരിയാണിവർ. 2001ലെ ടെലിവിഷൻ സീരീസായ ദി ലോൺ ഗൺമെന്നിലൂടെയാണ് സുലേഖ ശ്രദ്ധേയയാകുന്നത്. എക്‌സ് ഫയൽസ് ഫ്രാഞ്ചൈസിന്റെ ഒരു ഭാഗമായിരുന്നു ഇത്. വൈഫ്‌സ് ആഡെലെ ഹാർലോ എന്ന നിഗൂഢതയുള്ള മോഷ്ടാവിനെയാണ് ഇവർ ഇതിൽ അവതരിപ്പിച്ചത്.
2007ൽ പുറത്തിറങ്ങിയ പ്രശസ്തമായ ചിത്രമായ ദി നെയിംസേയ്ക്കിൽ മൗഷുമി മസുംദാർ എന്ന ബംഗാളി കഥാപാത്രമായാണ് അവർ തിളങ്ങിയത്. വിശ്രുത സംവിധായിക മീരാ നായരുടെ ചിത്രമായിരുന്നു ഇത്. ജുംപാ ലാഹിരിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണീ ചിത്രമൊരുക്കിയത്. വളരെയേറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ദി നെയിം സേയ്ക്ക്. ടൊറന്റോ, ന്യൂയോർക്ക് സിറ്റി ഫിലിം ഫെസ്റ്റിവെലുകളിൽ ഈ ചിത്രം പ്രദർശിക്കപ്പെടുകയും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തു. ഇതിലെ കഥാപാത്രത്തിലൂടെ സുലേഖയും ശ്രദ്ധേയയായി. അമേരിക്കൻ വിമർശകർ ചിത്രത്തെയും സുലേഖയുടെ കഥാപാത്രത്തെയും പ്രശംസിച്ചു. അശോക് , ആഷിമ ഗാംഗുലി എന്നിവർ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യ തലമുറ കുടിയേറ്റക്കാരാണ്. അവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം.
തുടർന്ന് എച്ച്ബിഒയുടെ സീരീസായ റോമിൽ അവർക്ക് സപ്പോർട്ടിങ് റോൾ ലഭിച്ചു. തുടർന്ന് ഫോക്‌സ് ടെലിവിഷൻ ഡ്രാമയായ ന്യൂ ആംസ്ട്രർഡാമിൽ ഇവ മാർക്വേസ് എന്ന ഡിറ്റെക്ടീവ് കഥാപാത്രത്തിന് സുലേഖ ജീവനേകി. 2009ൽ ലോസ്റ്റ് പരമ്പരയുടെ അഞ്ചാമത് സീസണിൽ റോബിൻസൺ ഭാഗഭാക്കായി. ഇതിൽ ഇല്ലാനയായാണ് അവർ തിളങ്ങിയത്. ഹോംലാൻഡിന്റെ സെക്കൻഡ് സീസണിലെ സുലേഖയുടെ റോയ ഹമ്മദ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധനേടി. ദി മെന്റലിസ്റ്റ്, കവർട്ട് അഫയേർസ്, വൺസ് അപ്പ് ഓൺ എ ടൈം ഇൻ വണ്ടർ ലാൻഡ്, ഇന്റലിജൻസ് തുടങ്ങിയ പരമ്പരകളിലും സുലേഖ വേഷമിട്ടിട്ടുണ്ട്. ടൈം കോഡ്, സ്ലാഷ്, ദി മെർച്ചന്റ് ഓഫ് വെന്നീസ്, ഹിഡാൽഗോ എന്നീ സിനിമകളിലും അവർ തിളങ്ങിയിട്ടുണ്ട്.