- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാലാവധി കഴിഞ്ഞ 'ഹെൽത്ത് ഡ്രിങ്ക് പൗഡർ' കഴിച്ച് 11 വയസുകാരൻ മരിച്ചു; സംഭവം മധുര അഴകനല്ലൂരിൽ
മധുര: കാലാവധി കഴിഞ്ഞ ഹെൽത്ത് ഡ്രിങ്ക് പൗഡർ കഴിച്ച് 11 വയസുകാരൻ മരിച്ചു. മധുര അഴകനല്ലൂരിൽ ഞായറാഴ്ചയാണ് സംഭവം. പി. ചിന്നാണ്ടിയുടെ മകൻ ഗുണയാണ് മരിച്ചത്. മകൻ സുഹൃത്തുക്കളുമൊത്ത് വീടിന് മുന്നിൽ കളിക്കുമ്പോഴാണ് കാലാവധി കഴിഞ്ഞ ഹെൽത്ത് ഡ്രിങ്ക് പൊടി കഴിച്ചതെന്ന് ചിന്നാണ്ടി പറഞ്ഞു.
ഗുണ ഒരു പാക്കറ്റ് മുഴുവനായും കഴിച്ചു. പൊടി പഴകിയതാണെന്ന് മനസിലായപ്പോൾ കൂട്ടുകാർ പൊടി തുപ്പികളയുകയായിരുന്നു. ഗുണ മുഴുവനും കഴിച്ചതായി അച്ഛൻ ആരോപിക്കുന്നു. പൊടി കഴിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ഗുണ ഛർദിക്കാൻ തുടങ്ങി. തുടർന്ന് തലകറങ്ങി വീണു.
ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയെന്നും അച്ഛൻ ചിന്നാണ്ടി പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. ഡ്രിങ്ക് പാക്കറ്റിൽ കാലാവധി തീയതി വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മറുനാടന് മലയാളി ബ്യൂറോ