മനാമ: അനാശാസ്യ പ്രവർത്തനങ്ങളുടെ പേരിൽ ഏഷ്യക്കാരായ 14 സ്ത്രീകളെ അറസ്റ്റ് ചെയ്തതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആന്റി ട്രാഫികിങ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് പബ്ലിക് മോറൽസ് പൊലീസ് വിഭാഗമാണ് വ്യത്യസ്ഥ സംഭവങ്ങളിൽ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.

ഏഷ്യക്കാരിയായ ഒരു യുവതിയെ അവരുടെ താത്പര്യത്തിന് വിരുദ്ധമായി തടഞ്ഞുവെയ്ക്കുകയും അനാശാസ്യ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തിലും രണ്ട് സ്ത്രീകൾ പിടിയിലായി.

അധികൃതർക്ക് ലഭിച്ച വിവരങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് സ്ഥലങ്ങളിൽ നിന്നായി ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. പിടിയിലായവർക്കെതിരായ നിയമനടപടികൾ സ്വീകരിച്ചതായും ഇവരെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.