- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് പതിനാലുകാരിക്ക് ക്രൂരപീഡനം; ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചു പലർക്കായി കാഴ്ച്ചവെച്ചു; രണ്ട് പേർ അറസ്റ്റിൽ; ഏഴുപേർ പ്രതികളുണ്ടെന്ന് പൊലീസ്; വീട്ടുകാർ അറിയാതെ വീട്ടിലും മയക്കുമരുന്ന് എത്തിച്ചുകൊടുത്തു തുടർപീഡനം

X
ഇൻസ്റ്റാഗ്രം
മലപ്പുറം: മലപ്പുറത്ത് പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു. പതിനാലുകാരി പെൺകുട്ടിയെയാണ് ഏഴു പേർ അടങ്ങുന്ന സംഘം അതിക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. പോക്സോ കേസിൽ ഏഴ് പ്രതികളാണുള്ളത്. പെൺകുട്ടി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് മുഖ്യപ്രതി. മാസങ്ങളോളം പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി. വീട്ടുകാർ അറിയാതെ വീട്ടിലും മയക്കുമരുന്ന് എത്തിച്ചുകൊടുത്തു. പിന്നാലെ ബ്ലാക്ക്മെയിലിംഗും പീഡനവും നടത്തി. യുവാവിന്റെ സുഹൃത്തുക്കളും കുട്ടിയെ ഉപദ്രവിച്ചു. ബാലക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്ത് അഭയകേന്ദ്രത്തിലേക്ക് മാറ്റി.
Next Story


