- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൺസുഹൃത്തിന്റെ സന്ദർശനത്തിന് പിന്നാലെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; സുഹൃത്ത് പെൺകുട്ടിയെ മർദ്ദിച്ചെന്ന് സഹോദരിയുടെ മൊഴി; ആൺസുഹൃത്തിനു വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി നെയ്യാറ്റിൻകര പൊലീസ്;മരണത്തിൽ ദൂരൂഹത ആരോപിച്ച് ബന്ധുക്കൾ
തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിൽ ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭ വത്തിൽ ദൂരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ആത്മഹത്യക്ക് തൊട്ടുമുൻപ് പെൺ കുട്ടിയുടെ ആൺസുഹൃത്ത് ഇവരുടെ വീട്ടിലെത്തിയിരുന്നു. ഇതാണ് സംഭവത്തിൽ ദൂരൂഹത ആരോപിക്കാൻ ബന്ധുക്കളെ പ്രേരിപ്പിക്കുന്നത്. ബന്ധുക്കളുടെ പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് ആൺസുഹൃത്തിനുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ ആൺസുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോ ൻ എന്ന പതിനെട്ടുകാരൻ പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെൺകുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരിയും, ജോമോനും ചേർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച് നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കു കയായിരുന്നു. ഇതോടെ ജോമോൻ കടന്നുകളഞ്ഞു.
പെൺകുട്ടിയെ ജോമോൻ മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സഹോദരി രംഗത്തെത്തുകയും പൊലീ സിൽ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. കേസെടുത്ത നെയ്യാറ്റിൻകര പൊലീസ് സംഭവത്തെക്കു റിച്ച് അന്വേഷിച്ചുവരികയാണ്. പെൺകുട്ടിയുടെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.