- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യം ജയിക്കണമെന്ന് മാത്രമേ എനിക്കുള്ളൂ; ആരോടും പരിഭവമില്ല; സിപിഎം നേതാവ് ഷംസീറിന്റെ ഭാര്യ ഷഹലക്കെതിരെ ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തിയ നൽകി നിയമനം നേടിയ ഡോ. ബിന്ദുവിന്റെ പ്രതികരണം ഇങ്ങനെ
കണ്ണൂർ: സർവ്വകലാശാലാ അധികൃതർ തഴഞ്ഞെങ്കിലും കോടതിയിൽ നിന്ന് നീതി കിട്ടിയതിൽ വലുതായ സന്തോഷമുണ്ടെന്ന് ഡോ.എംപി. ബിന്ദു 'മറുനാടൻ മലയാളിയോട് ' പറഞ്ഞു. സത്യം ജയിക്കണമെന്ന് മാത്രമേ തനിക്കുള്ളൂ. ആരോടും പരിഭവമില്ല. തലശ്ശേരി എംഎൽഎ. എ.എൻ. ഷംസീറിന്റെ ഭാര്യ ഷഹലക്ക് റാങ്ക് പട്ടിക മറികടന്ന് കണ്ണൂർ സർവ്വകലാശാലയിലെ പെഡഗോഗിക്കൽ സയൻസിൽ കരാർ അദ്ധ്യാപക നിയമനം നടത്തിയതിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകി നിയമനം നേടിയ ഡോ. ബിന്ദുവാണ് ഇങ്ങിനെ പ്രതികരിച്ചത്. സർവ്വകലാശാലയിലെ പെഡഗോഗിക്കൽ സയൻസിൽ അസിസ്റ്റന്റ് പ്രൊഫ. തസ്തികയിലേക്കുള്ള നിയമനത്തിലാണ് ക്രമക്കേട് അരങ്ങേറിയത്. കഴിഞ്ഞ ജൂൺ 8 നാണ് ഈ വിഭാഗത്തിൽ കരാർ നിയമനം ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജനറൽ കാറ്റഗറിയിലായിരുന്നു നിയമനം എന്നായിരുന്നു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. ജൂൺ 14 ന് നടന്ന അഭിമുഖത്തിൽ എം.എൽ. എ. ഷംസീറിന്റെ ഭാര്യ ഷഹലയും ഡോ. ബിന്ദുവും മാത്രമാണ് ഹാജരായത്. അന്നേ ദിവസം മാത്താറ്റികിസിലും സമാനരീതിയിൽ കരാർ അദ്ധ്യാപക നിയമനത്തിന് അഭിമുഖമുണ്ടായിരുന്നു. എന്നാൽ പെഡഗോഗ
കണ്ണൂർ: സർവ്വകലാശാലാ അധികൃതർ തഴഞ്ഞെങ്കിലും കോടതിയിൽ നിന്ന് നീതി കിട്ടിയതിൽ വലുതായ സന്തോഷമുണ്ടെന്ന് ഡോ.എംപി. ബിന്ദു 'മറുനാടൻ മലയാളിയോട് ' പറഞ്ഞു. സത്യം ജയിക്കണമെന്ന് മാത്രമേ തനിക്കുള്ളൂ. ആരോടും പരിഭവമില്ല. തലശ്ശേരി എംഎൽഎ. എ.എൻ. ഷംസീറിന്റെ ഭാര്യ ഷഹലക്ക് റാങ്ക് പട്ടിക മറികടന്ന് കണ്ണൂർ സർവ്വകലാശാലയിലെ പെഡഗോഗിക്കൽ സയൻസിൽ കരാർ അദ്ധ്യാപക നിയമനം നടത്തിയതിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകി നിയമനം നേടിയ ഡോ. ബിന്ദുവാണ് ഇങ്ങിനെ പ്രതികരിച്ചത്.
സർവ്വകലാശാലയിലെ പെഡഗോഗിക്കൽ സയൻസിൽ അസിസ്റ്റന്റ് പ്രൊഫ. തസ്തികയിലേക്കുള്ള നിയമനത്തിലാണ് ക്രമക്കേട് അരങ്ങേറിയത്. കഴിഞ്ഞ ജൂൺ 8 നാണ് ഈ വിഭാഗത്തിൽ കരാർ നിയമനം ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജനറൽ കാറ്റഗറിയിലായിരുന്നു നിയമനം എന്നായിരുന്നു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്.
ജൂൺ 14 ന് നടന്ന അഭിമുഖത്തിൽ എം.എൽ. എ. ഷംസീറിന്റെ ഭാര്യ ഷഹലയും ഡോ. ബിന്ദുവും മാത്രമാണ് ഹാജരായത്. അന്നേ ദിവസം മാത്താറ്റികിസിലും സമാനരീതിയിൽ കരാർ അദ്ധ്യാപക നിയമനത്തിന് അഭിമുഖമുണ്ടായിരുന്നു. എന്നാൽ പെഡഗോഗിക്കൽ സയൻസിൽ വിഷയ വിദഗ്ദനും വകുപ്പ് മേധാവിയും അഭിമുഖത്തിൽ ഉണ്ടായിരുന്നുമില്ല. മാതമാറ്റിക്‌സ് വിഭാഗത്തിന് പ്രൊ. വൈസ് ചാൻസിലറും രണ്ട് പ്രൊഫസർമാരും ഹാജരായിരുന്നു. ഷംസീറിന്റെ ഭാര്യയെ നിയമിക്കാനുള്ള എല്ലാ നീക്കവും സർവ്വകലാശാലയുടെ ഭാഗത്തു നിന്നും നടത്തിയിരുന്നുവെന്ന് ഇതിലൂടെ തെളിയുന്നു.
അദ്ധ്യപക പരിചയം ദേശീയ -അന്തർദേശീയ തലത്തിലുള്ള സെമിനാർ അവതരണം, പ്രസാദനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ജനറൽ കാറ്റഗറിയിലേക്കാണ് നിയമനം എന്നായിരുന്നു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതെല്ലാം മറികടന്ന് എംഎൽഎ. യുടെ ഭാര്യയെ നിയമിക്കാൻ വേണ്ടി അഞ്ച് മാർക്ക് കൂടുതൽ വാങ്ങിയ ഒന്നാം റാങ്ക്കാരി ബിന്ദുവിനെ മറികടന്നായിരുന്നു നിയമനം. അതിനു വേണ്ടി ഒരു വിഷയത്തിൽ മാത്രം അദ്ധ്യാപകരെ നിയമിക്കാനിറക്കുന്ന വിജ്ഞാപനത്തിൽ റൊട്ടേഷൻ സംവരണം ഉണ്ടാകാറില്ല.
ഇതെല്ലാം ലംഘിച്ചാണ് എംഎൽഎ യുടെ ഭാര്യക്ക് നിയമനം നൽകിയത്. ഉദ്യോഗാർത്ഥികളുടെ സ്വാധീനമനുസരിച്ച് ഒഴിവുകൾ നിർണ്ണയിക്കുന്ന സമീപനമാണ് സർവ്വകലാശാല അധികാരികൾ സ്വീകരിച്ചത്. നീതി നിഷേധം നടത്തിയെന്ന ഒന്നാം റാങ്കുകാരി പരാതിയുമായി കോടതിയിലെത്തിയപ്പോഴെങ്കിലും രണ്ടാം റാങ്കുകാരിയുടെ നിയമനം അസാധുവാകുമെന്ന് സർക്കാറിന് സർവ്വകലാശാലയെ ഉപദേശിക്കാമായിരുന്നു. എന്നാൽ അത് ഉണ്ടായില്ല. ഫലത്തിൽ കണ്ണൂർ സർവ്വകലാശാല ഈ സംഭവത്തോടെ പ്രതിക്കൂട്ടിലായിരിക്കയാണ്.