- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിന്റെ തകർച്ചയുടെ വേഗത വർധിച്ചു; കൂടുതൽ നേതാക്കൾ ഇടതുപക്ഷത്തേക്ക് വരും; കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യമില്ല: എ വിജയരാഘവൻ
തിരുവനന്തപുരം: കെ പി അനിൽകുമാറിനെ സ്വാഗതം ചെയ്തു സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. കോൺഗ്രസിന്റെ തകർച്ചയുടെ വേഗത വർധിച്ചെന്ന് അദ്ദേഹം പറഞ്ഞു. കെ.പി. അനിൽ കുമാറിന്റെ രാജി ഇതിന് തെളിവാണെന്നും വിജയരാഘവൻ പറഞ്ഞു. കൂടുതൽ നേതാക്കൾ ഇടതുപക്ഷത്തേക്ക് വരും. കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യമില്ലെന്നും വിജയരാഘവൻ ആരോപിച്ചു.
സാധാരണ പ്രവർത്തകന് കോൺഗ്രസിൽ ഒരു വിലയുമില്ലെന്ന നില വന്നിരിക്കുന്നു. പ്രവർത്തകരുടെ വ്യക്തിത്വം അവഗണിക്കപ്പെടുന്നു. നിലപാടുള്ള ആളുകൾക്ക് നിലനിൽപ്പില്ലാത്ത അവസ്ഥയാണ്. അതു കൊണ്ടാണ് ഉന്നതമായ പൊതു ജീവിതമുള്ളവർ ഇടതുപക്ഷത്തേക്ക് അടുക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
എൽ.ഡി.എഫിലെ എല്ലാ പാർട്ടികൾക്കും ജനപിന്തുണയുണ്ട്. എൽ.ഡി.എഫിലെ ഐക്യമാണ് മുന്നണിയുടെ വലിയ വിജയത്തിന് കാരണമായത്. മാധ്യമങ്ങൾക്ക് മനസിലാകാത്ത കാര്യങ്ങൾ സിപിഐയുടെ മുകളിൽ ഇടേണ്ടെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ