- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി 11 മണിക്ക് ശേഷം കോൺവെന്റിന്റെ മുൻ വശത്ത് സ്‌കൂട്ടർ വച്ചിട്ട് മതിൽ ചാടി കിണറ്റിന്റെ ഭാഗത്തേക്ക് പോയിട്ട് പുലർച്ചെ 5 മണിക്ക് തിരിച്ചു വന്ന അച്ചൻ; അതെ ആളിനെ തന്നെ കുറച്ചു ദിവസം കഴിഞ്ഞും കണ്ടെന്ന് ചെല്ലമ്മാ ദാസിന്റെ മൊഴി; ഫാദർ പിതൃക്കയിൽ ഒഴിവായത് വാച്ച്മാന്റെ മൊഴിയിൽ തീയതി രേഖപ്പെടുത്താത്തിനാൽ; സംശയാസ്പദമെന്ന് അഭയ ആക്ഷൻ കൗൺസിലും
തിരുവനന്തപുരം: വിചാരണ നീട്ടിവെക്കാനും കേസ് അട്ടിമറിക്കാനും പതിട്ടെടവും പയറ്റിയതിന് ശേഷമാണ്, സിസ്റ്റർ അഭയക്കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കും ശിക്ഷ ഉറപ്പാവുന്നത്. സുപ്രീംകോടതിയിൽ നിന്ന് അടക്കം ലക്ഷങ്ങൾ ഫീസുവാങ്ങുന്ന അഭിഭാഷകരെ ഇറക്കിയാണ് അവർ നിയമപോരാട്ടം നടത്തിയതും. ഇപ്പോൾ കേസിലെ രണ്ടാം പ്രതിവായ ഫാദർ ഫാ.ജോസ് പിതെൃക്കയിൽ കേസിൽനിന്ന് രക്ഷപ്പെട്ടതും സംശയാസ്പദാമണെന്നാണ് അഭയ ആക്ഷൻ കൗൺസിലും മനുഷ്യാവകാശ പ്രവർത്തകരും പറയുന്നത്.
വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നുള്ള ഹർജി സിബിഐ കോടതിയിൽ സമർപ്പിക്കുകയും തുടർന്ന്, ഓരോ കാരണങ്ങൾ പറഞ്ഞ് വാദം പറയുന്നത് മാറ്റിവപ്പിക്കുന്ന തന്ത്രമാണ് പ്രതികൾ സ്വീകരിച്ചത്. സിബിഐ കോടതിയിൽ കേസ് ഒൻപത് വർഷത്തോളം നീട്ടിക്കൊണ്ടുപോയി.
ഒടുവിൽ സിബിഐ കോടതി ഒന്നാം പ്രതി ഫാ. കോട്ടൂരിന്റെയും, രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെയും, സിസ്റ്റർ സെഫിയുടെയും വിടുതൽ ഹർജിയിൽ അന്തിമ വാദം കേട്ട് ഒരുമിച്ചു വിധി പറഞ്ഞു .ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും, മൂന്നാം പ്രതി സെഫിയും വിചാരണ നേരിടുവാൻ പര്യാപ്തമായ തെളിവുകൾ ഉണ്ടെന്ന് കണ്ടെത്തി. അതേ സമയം രണ്ടാം പ്രതി ഫാ.ജോസ് പിതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിടുവാൻ കോടതി ഉത്തരവിട്ടു. ഇതും സംശാസ്പദമാണെന്നാണ് ജോമോൻ പുത്തൻ പുരക്കലിനെപ്പോലുള്ള മനുഷ്യാവകാശ പ്രവർത്തകൾ ചൂണ്ടിക്കാട്ടുന്നത്.
കോൺവെന്റിലെ നൈറ്റ് വാച്ച്മാനായ ചെല്ലമ്മ ദാസ് സിബിഐക്ക് നൽകിയ മൊഴിയിൽ ഇങ്ങനെ പറയുന്നു. സിസ്റ്റർ അഭയ മരിക്കുന്നതിന് കുറച്ച് ദിവസം മുൻപ് രണ്ടാം പ്രതി ഫാ.ജോസ് പിതൃക്കയിലിനെ രാത്രി 11 മണിക്ക് ശേഷം പയസ് ടെന്റ് കോൺവെന്റിന്റെ മുൻ വശത്ത് സ്‌കൂട്ടർ വച്ചിട്ട് കോൺവെന്റ മതിൽ ചാടി കിണറ്റിന്റെ ഭാഗത്തേക്ക് പോയിട്ട് പുലർച്ചെ 5 മണിക്ക് തിരിച്ചു വന്നത് കണ്ടിട്ടുണ്ട്. വീണ്ടും കുറച്ച് ദിവസം കഴിഞ്ഞു അതെ ആള് തന്നെ രാത്രി 11 മണിക്ക് വന്ന് മതിൽ ചാടി കോവെന്റിന്റെ കിണറ്റിന്റെ സൈഡിലേക്ക് പോയി.
2008 നവംബർ 27 ന് നൽകിയ മൊഴിയിലാണ് ചെല്ലമ്മ ദാസ് ഇങ്ങനെ പറയുന്നത്. എന്നാൽ ഈ മൊഴിയിൽ തീയതി രേഖപ്പെടുത്താത്തതിന്റെ അനുകൂല്യത്തിലാണ് ഫാ.ജോസ് പിതൃക്കയിലിനെ സിബിഐ കോടതി വെറുതെ വിട്ടത്. കോട്ടയം പാറം പുഴ കൊശമറ്റം കോളനിയിലുള്ള നൈറ്റ് വാച്ച്മാൻ ചെല്ലമ്മ ദാസ് (64) 2014 ഫെബ്രുവരി 28 ൽ മരിച്ചു പോയതിനാൽ വിചാരണ ഘട്ടത്തിൽ പ്രോസിക്യൂഷന്റെ ദൃക്‌സാക്ഷിയായ പ്രധാന സാക്ഷിയെ സിബിഐ കോടതിയിൽ വിസ്തരിക്കാൻ കഴിയാതെ പോയി.
അതേ സമയം ദൃക്‌സാക്ഷി അടയ്ക്ക രാജു അഭയ മരിച്ച ദിവസം പുലർച്ചെ അഞ്ചു മണിക്ക് രണ്ട് വൈദികരെ കോൺവെന്റിന്റെ ഗോവണിയിൽ കണ്ട് എന്ന കാര്യം സിബിഐക്ക് 2007 ജൂലൈ 11 ന് മൊഴി കൊടുത്തത് സിബിഐ കോടതിയിൽ വിലയിരുത്തുന്നതിൽ പരാജയപെട്ടു. പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളുവാൻ ഹൈക്കോടതി കാരണം പറഞ്ഞത് പ്രോസിക്യൂഷനാണ് അപ്പീൽ ഫയൽ ചെയേണ്ടതെന്നും സിബിഐ അപ്പീൽ ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടില്ലെന്നുമാണ്.
എന്നാൽ സിബിഐ അപ്പീലും ഹൈക്കോടതി തള്ളി. കാരണം പറഞ്ഞത് ജോമോൻ നൽകിയ ഹർജി തള്ളിയെന്നായിരുന്നു. ഈ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിൽ അപ്പീൽ നൽകുമെന്ന് സിബിഐ കോടതിയിൽ പ്രോസിക്യൂട്ടർ ഡിസംബർ 10 ന് അറിയിച്ചിരുന്നു. പിതൃക്കയിലെ രക്ഷപ്പെടുത്താൻ ഗുഢാലോചന നടന്നുവെന്നാണ് അഭയ ആക്ഷൻ കൗൺസിലും ആരോപിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ