- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലിംഗാഗ്രത്തിലെ അർബുദ ബാധയും ചികിൽസയും വധശിക്ഷ ഒഴിവാക്കാൻ വജ്രായുധമാക്കാൻ ഒന്നാം പ്രതി; കൊലയാളി വൈദികന്റെ അത്യപൂർവ്വ അസുഖം കൊലക്കയർ ഒഴിവാക്കി തനിക്കും ജീവപര്യന്തം ഒരുക്കുമെന്ന പ്രതീക്ഷയിൽ കന്യാസ്ത്രീ; അഭയാ കേസിൽ ഇനി ക്ലൈമാക്സ്
തിരുവനന്തപുരം: സിസ്റ്റർ അഭയാ കൊലക്കേസ് വിചാരണയ്ക്കിടെ തന്നെ ഫാ കോട്ടൂരിന്റെ അസുഖ വിവരം ചർച്ചയായിരുന്നു. കോട്ടൂർ ലിംഗാഗ്രത്തിൽ അർബുദം ബാധിച്ച് ചികിത്സ തുടരുകയാണ്. ഈ ചികിൽസയും ഫാ കോട്ടൂരിനെ ശാരീരികമായി തളർത്തിയിരുന്നു. ഇതിനിടെയാണ് അഭയാ കേസിലെ വിധിയും. ജയിലിലേക്ക് മാറ്റിയ ഫാ കോട്ടൂരിന് ഈ അസുഖം ഇനിയൊരു പിടിവള്ളിയാണ്. കൊലക്കയർ ഒഴിവാക്കാനുള്ള വജ്രായുധം.
സിസ്റ്റർ അഭയയുടെ മരണത്തിന് കാരണമായത് തലയ്ക്കേറ്റ അടിയെന്ന് ഫൊറൻസിക് വിദഗ്ധൻ ഡോ.എസ്.കെ.പഥക് മൊഴി നൽകിയിരുന്നു. തിരുവനന്തപുരം സിബിഐ കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി നൽകിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതും കേസ് വിചാരണയിൽ നിർണ്ണായകമായിരുന്നു. ഫാ.തോമസ് കോട്ടൂർ. സിസ്റ്റർ സ്റ്റെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട പ്രതികൾ. രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ്‌പി കെടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. വിചാര നേരിട്ട രണ്ടു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നാളെ കോടതി ചേരുമ്പോൾ ശിക്ഷാ വിധിയിലെ വാദം കേൾക്കും.
അതിന് ശേഷമാകും വിധി പ്രസ്താവം. പരമാവധി ശിക്ഷയ്ക്ക് വേണ്ടി സിബിഐ വാദിക്കും. അവിഹിതം കണ്ടതിന്റെ പേരിലെ കൊല അപൂർവ്വങ്ങളിൽ അത്യപൂർവ്വമാണ്. ദൈവത്തിന്റെ വഴിയേ നടക്കുന്നുവെന്ന പുകമറ സൃഷ്ടിച്ചാണ് പ്രതികൾ കൊലപാതകം നടത്തിയത്. അതുകൊണ്ട് തന്നെ ഇത്തരക്കാർക്ക് വധ ശിക്ഷ നൽകണമെന്ന് തന്നെ വാദിക്കും. എന്നാൽ കാൻസർ രോഗിയായ തനിക്ക് ചികിൽയ്ക്ക് വേണ്ടി ശിക്ഷാ ഇളവ് അനുവദിക്കണമെന്ന് ഫാ കോട്ടൂർ നിലപാട് എടുക്കും. രോഗിയായ കോട്ടൂരിനെ വധശിക്ഷയ്ക്ക് കോടതി വിധിക്കില്ലെന്ന വിലയിരുത്തലുമുണ്ട്.
കോൺവെന്റി അതിക്രമിച്ചു കയറിയെന്ന കുറ്റത്തിൽ നിന്ന് സിസ്റ്റർ സെഫിയെ കോടതി ഒഴിവാക്കി. എന്നാൽ കൊലക്കുറ്റവും തെളിവു നശിക്കലും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ കോൺവെന്റിലെ അന്തേവാസിയെ കൊലപ്പെടുത്തിയത് ക്രൂരതയാണ്. തെളിവ് നശീകരണത്തിന് കന്യാചർമ്മ പുനഃസ്ഥാപനം പോലും അവർ നടത്തി. കൊടും ക്രിമിനലിന്റെ മനസ്സോടെ പ്രവർത്തിച്ച കന്യാസ്ത്രീയ്ക്ക് കൊലക്കയർ നൽകണമെന്നും വാദമെത്തും. എന്നാൽ കാൻസർ രോഗിയായ പിതൃുക്കയിലിന് കൊലക്കയർ കിട്ടാത്തതിനാൽ തനിക്കും ജീവപര്യന്തം മാത്രമേ കിട്ടൂവെന്നാണ് സെഫിയുടേയും പ്രതീക്ഷ.
ഇത്രയും പ്രധാനപ്പെട്ട കേസിൽ തെളിവുകൾ കൂടി കണക്കിലെടുത്ത് ജീവപര്യന്തത്തിൽ കുറഞ്ഞൊന്നും കോടതി ശിക്ഷ വിധിക്കാനും ഇടയില്ല. തങ്ങൾക്കെതിരെ തെളിവില്ലന്നും വിടുതൽ നൽകണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, ഈ അപ്പീലും കോടതി തള്ളുകയായിരുന്നു. കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണ് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ എല്ലാ വിധേനയും അട്ടിമറിക്കപ്പെട്ട കേസാണ് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലക്കേസ്. ഇതിനാണ് സിബിഐ തുമ്പുണ്ടാക്ിയത്.
പൊലീസ് അന്വേഷണ കാലത്ത് പള്ളിയുടെയും പണത്തിന്റെയും സ്വാധീനത്താൽ കേസ് തുടക്കം മുതൽ അട്ടിമറിക്കപ്പെട്ടു. 1992 മാർച്ച് 27-നാണ് കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസിൽനിന്ന് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഒമ്പതരമാസം അന്വേഷിച്ചു. കോട്ടയം സ്വദേശികൂടിയായ എസ്‌പി. കെ.ടി. മൈക്കിൾ അന്വേഷണത്തിന് മേൽനോട്ടം നൽകി. അഭയയുടേത് ആത്മഹത്യയാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിലപാട്. 1993 മാർച്ച് 29-നാണ് അന്വേഷണം സിബിഐ. ഏറ്റെടുത്തത്. ഡിവൈ.എസ്‌പി. വർഗീസ് പി. തോമസിനായിരുന്നു ചുമതല.
2003 ഡിസംബർ 31-ന് ഇദ്ദേഹം രാജിവെച്ചെങ്കിലും അഭയ കൊല്ലപ്പെട്ടതാണെന്ന് അദ്ദേഹം കേസ് ഡയറിയിൽ കുറിച്ചു. കേസ് തെളിയിക്കാൻ കഴിയുന്നില്ലെന്നുകാട്ടി സിബിഐ. മൂന്നുതവണ കോടതിയെ സമീപിച്ചിരുന്നു. തുടരന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടത്. 2008 നവംബർ 18-ന്, കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ സിബിഐ. അറസ്റ്റുചെയ്തു. 2009 ജൂലായ് 17-നാണ് കുറ്റപത്രം നൽകിയത്. അന്വേഷണം സിബിഐ. ഏറ്റെടുക്കുംമുൻപേ, സിസ്റ്റർ അഭയയുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കപ്പെട്ടിരുന്നു.
സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് സിബിഐ. പ്രത്യേക കോടതി വിധിക്കുന്നത് 28 വർഷത്തിന് ശേഷമാണ്്. കേസിൽ കൊലക്കുറ്റം തെളിഞ്ഞതായി സിബിഐ. കോടതി കണ്ടെത്തി. കേസിലെ ശിക്ഷാവിധി ഡിസംബർ 23 ബുധനാഴ്ച പ്രസ്താവിക്കും. സിസ്റ്റർ അഭയ കൊലക്കേസിൽ ഒരു വർഷത്തിലേറെ നീണ്ട വിചാരണ ഡിസംബർ 10-നാണ് പൂർത്തിയായത്. പ്രത്യേക സിബിഐ. കോടതി ജഡ്ജി കെ. സനിൽകുമാറാണ് വിധി പറയുന്നത്. സിബിഐക്കുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എം. നവാസ് ഹാജരായി.
സഭ പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപമുണ്ടായപ്പോൾ സന്ന്യാസിനി സമൂഹത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ അന്നത്തെ മദർ സുപ്പീരിയർ ബെനിക്യാസ്യ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനു കത്തു നൽകി. തുടർന്ന് സിബിഐ. കേസ് ഏറ്റെടുത്തു. 1996 വരെ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിവെക്കുന്ന നിലപാടാണ് സിബിഐ. എസ്‌പി. ത്യാഗരാജനും അന്വേഷണ ഉദ്യോഗസ്ഥരും സ്വീകരിച്ചത്. ഹൈക്കോടതി നിർദ്ദേശപ്രകാരം കേസ് വീണ്ടും സിബിഐ. അന്വേഷിച്ചു.2008 നവംബർ 18-ന് സിബിഐ. എ.എസ്‌പി. നന്ദകുമാർ നായർ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റുചെയ്തു. പ്രതികളെ ഡിജിറ്റൽ ഫിംഗർ പ്രിന്റ്, പോളിഗ്രാഫ്, നാർക്കോ അനാലിസിസ് പരിശോധനകൾക്കു വിധേയമാക്കി. മൂവരെയും പ്രതികളാക്കി കുറ്റപത്രം നൽകി.
കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ട് മൂവരും വിചാരണക്കോടതിയിൽ ഹർജി നൽകി. ആവശ്യമായ തെളിവുകളില്ലെന്ന കാരണത്താൽ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണക്കോടതി വെറുതെ വിട്ടു. മറ്റു രണ്ടുപേർ വിചാരണ നേരിടാൻ കോടതി നിർദ്ദേശിച്ചു. വിചാരണക്കോടതി ഉത്തരവ് സുപ്രീം കോടതിവരെ ശരിവെച്ചു. പ്രതികൾ വിചാരണ നേരിട്ടു. ഒടുവിൽ വിധിയും.