- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രൂപ്പ് സെക്സ് അത്യപൂർവ്വം; കനാസ്ത്രീയും വൈദികന്മാരുമായുള്ള അവിഹിതം നേരിൽ കണ്ടതിന് പ്രതികൾ സിസ്റ്റർ അഭയയ്ക്ക് വിധിച്ചത് മരണം; കന്യകാ ചർമ്മം പുനഃസ്ഥാപിച്ച് തെളിവ് നശിപ്പിക്കുന്നതും കേട്ടുകേൾവി ഇല്ലാത്തത്; ഇവർ അർഹിക്കുന്നതുകൊലക്കയർ എന്ന് പ്രോസിക്യൂഷൻ വിലയിരുത്തൽ; ഫാ കോട്ടൂരിന്റെ ലിംഗാഗ്രത്തെ കാൻസർ വിധിയെ സ്വാധീനിക്കുമോ എന്ന ആകാംഷയിൽ കേരളം
തിരുവനന്തപുരം: അഭയ കൊലക്കേസിൽ 28 വർഷത്തിനുശേഷം സിബിഐ കോടതി ഇന്ന് ശിക്ഷ വിധിക്കും. പ്രതികളെ ഇന്നലെ കുറ്റക്കാരെന്ന് കോടതി വിധിച്ചിരുനനു. ഈ സാഹചര്യത്തിൽ പ്രതികൾക്ക് പരമാവധി ശിക്ഷയെന്ന വാദം പ്രോസിക്യൂഷൻ മുമ്പോട്ട് വയ്ക്കും. ലിംഗത്തിന്റെ അഗ്രഭാഗത്ത് കാൻസറുള്ള ഒന്നാം പ്രതി ഫാദർ കോട്ടൂരിനെ വധശിക്ഷയ്ക്ക് വിധിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ മൂന്നാം പ്രതിയായ സിസ്റ്റർ സെഫിയും കൊലക്കയറിൽ നിന്നും രക്ഷപ്പെടും.
അപൂർവ്വങ്ങളിൽ അത്യപൂർവ്വമാണ് കൊലപാതകം. ദൈവത്തിന്റെ വഴയിൽ ജീവിക്കുന്നവരാണ് പ്രതികൾ. കൊല്ലപ്പെട്ട അഭയയവും ഈശ്വരന്റെ മണവാട്ടിയാകാൻ കൊതിച്ചവൾ. അവിഹിതം നേരിൽ കണ്ടതിന്റെ പേരിൽ സിറ്റർ അഭയെ കൊ്ന്നുവെന്നാണ് കേസ്. അതും ഗ്രൂപ്പ് സെക്‌സിൽ ഇടപെടുന്നതിനിടെ. അതിന് പിന്നിൽ പ്രവർത്തിച്ചത് വൈദിക ബുദ്ധിയും. നീതിന്യായ വ്യവസ്ഥയിൽ കേട്ടുകേൾവി ഇല്ലാ്ത്ത സംഭവാണ് ഇത്. അതുകൊണ്ട് പരമാവധി ശിക്ഷയ്ക്കായി സിബിഐ പ്രോസിക്യൂട്ടറും വാദിക്കും. കന്യാചർമ്മം പുനഃസ്ഥാപിച്ച് സിസ്റ്റർ സെഫി തെളിവ് നശീകരണത്തിന് പുതിയ മാതൃകയും തീർത്തു. അങ്ങനെ സമാനതകളില്ലാത്ത കുറ്റകൃത്യമായി ഇത് മാറുന്നുവെന്നാണ് വിലയിരുത്തൽ.
അതുകൊണ്ട് തന്നെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർ വാദിക്കും. എന്നാൽ ലിംഗാഗ്രത്തിലെ കാൻസർ ആയുധമാക്കി കൊലക്കയറിൽ നിന്ന് രക്ഷപ്പെടാൻ ഫാദർ കോട്ടൂർ ശ്രമിക്കും. ഇത് സിസ്റ്റർ സെഫിയേയും കൊലക്കയറിൽ നിന്ന് രക്ഷിച്ചേക്കും. ഇതിനുള്ള സാധ്യതയും നിയമവൃത്തങ്ങൾ മുന്നിൽ കാണുന്നുണ്ട്. ഏതായാലും അഭയക്കേസിലെ വിധി ചരിത്രതാളുകളിലേക്ക് നടന്നു കയറുമെന്ന് ഉറപ്പാണ്. അതീവ സുരക്ഷയാണ് തിരുവനന്തപുരം കോടതി പരിസരത്ത് ഒരുക്കിയിരിക്കുന്നത്.
ഇന്നലെ വിധി കേട്ട് പ്രതികൾ തളർന്നിരുന്നു. സെഫി പൊട്ടിക്കരയുകയും ചെയ്തു. പ്രതികളായ സിസ്റ്റർ സെഫിയും ഫാദർ തോമസ് കോട്ടൂരും ബന്ധുക്കൾക്കും പരിചയക്കാർക്കും അഭിഭാഷകർക്കുമൊപ്പം 10.20ഓടെ കോടതി വളപ്പിലെത്തി. കൃത്യം 11 മണിക്ക് ജഡ്ജി സനൽകുമാർ കോടതിയിലെത്തി നടപടികൾ ആരംഭിച്ചു. രണ്ടു കേസുകൾ പരിഗണിച്ചശേഷം 11.03ന് അഭയ കേസ് കോടതി പരിഗണനയ്‌ക്കെടുത്തതോടെ തോമസ് കോട്ടൂരും സെഫിയും പ്രതികൂട്ടിലേക്കു കയറി. കുറ്റം ചെയ്തതായി വ്യക്തമായെന്നു ജഡ്ജി പറഞ്ഞതോടെ ഇരുവരുടേയും മുഖം മ്ലാനമായി.
1ാം പ്രതി തോമസ് കോട്ടൂരിനെതിരെ കൊലക്കുറ്റം (ഐപിസി 302), തെളിവു നശിപ്പിക്കൽ (ഐപിസി 201), അതിക്രമിച്ചു കയറൽ (ഐപിസി 449) എന്നിവ നിലനിൽക്കുമെന്ന് കോടതി പറഞ്ഞു. മൂന്നാം പ്രതി സെഫിക്കെതിരെ കൊലക്കുറ്റവും തെളിവു നശിപ്പിക്കലുമാണ് ഉണ്ടായിരുന്നത്. അഞ്ചു മിനിട്ടിനുള്ളിൽ നടപടികൾ പൂർത്തിയാക്കി വിധിപറയാൻ മാറ്റിയതോടെ സെഫി പൊട്ടിക്കരഞ്ഞു. തോമസ് കോട്ടൂർ ഭാവവ്യത്യാസമില്ലാതെ നിന്നു. കോടതി വിട്ടു പോകുമ്പോൾ കോട്ടൂരും വിതുമ്പി. അങ്ങനെ നാടകീയതകളാണ് ഇന്നലെ കോടതിയിൽ അരങ്ങേറിയത്.
ജഡ്ജി കോടതി മുറിയിൽനിന്ന് പോയശേഷം സെഫി ബെഞ്ചിൽ തളർന്നിരുന്നു. ബന്ധുക്കളും പരിചയക്കാരും ആശ്വാസവാക്കുകളുമായി എത്തി. വെള്ളം ആവശ്യപ്പെട്ട സെഫിക്ക് അതു നൽകി. തോമസ് കോട്ടൂർ വരാന്തയിൽ ഭാവവ്യത്യാസമില്ലാതെ നിന്നു. കേസുമായി മുന്നോട്ടുപോയ ജോമോൻ പുത്തൻപുരയ്ക്കൽ വിധിവന്നശേഷം കോടതി പരിസരത്തുവച്ച് മാധ്യമങ്ങളെ കണ്ടു. വലിയ സന്തോഷമുണ്ടെന്നും ഈ ദിവസത്തിനുവേണ്ടിയാണ് വർഷങ്ങളായി കാത്തിരുന്നതെന്നും ജോമോൻ പ്രതികരിച്ചു.
കോടതി നിർദ്ദേശപ്രകാരം 11.50ന് ഇരുവരെയും ഫോർട്ട് സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകാനിറക്കിയപ്പോൾ മാധ്യമങ്ങൾ കാറിനെ വളഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു തോമസ് കോട്ടൂരിന്റെ മറുപടി. അപ്പീൽ നൽകുന്നതിനെക്കുറിച്ച് തോമസ് കോട്ടൂർ പ്രതികരിച്ചില്ല. സെഫി ചോദ്യങ്ങളോട് പ്രതികരിച്ചതേയില്ല.
കോവിഡ് പരിശോധനയും കോടതി നടപടികളും പൂർത്തിയാക്കി ഇരുവരെയും ജയിലേക്കു മാറ്റി. തോമസ് കോട്ടൂരിനെ സെൻട്രൽ ജയിലിലേക്കും സെഫിയെ അട്ടകുളങ്ങര വനിതാ ജയിലേക്കുമാണ് മാറ്റിയത്.
മറുനാടന് മലയാളി ബ്യൂറോ