- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അബുദാബിയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യാക്കാരിൽ ഒരാൾ മലയാളി; ദുരത്തിൽപ്പെട്ടത് അഡ്നോക് എണ്ണക്കമ്പനിയിലെ ജീവനക്കാർ; ഹൂതിയുടെ ആസൂത്രിത ആക്രമണമെന്ന് സ്ഥിരീകരിച്ച് യുഎഇ; തിരിച്ചടിക്കുമെന്ന് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്; അതൊരു ഡ്രോൺ ആക്രമണം തന്നെ
ദുബായ്: അബുദാബി സ്ഫോടനം ഹൂതികളുടെ ആസൂത്രിത ആക്രമണമാണെന്നും ഇത് നടത്തിയവർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും യു.എ.ഇ. വ്യക്തമാക്കി. മേഖലയുടെ സുരക്ഷയെ തകർക്കാൻ തീവ്രവാദസംഘങ്ങൾക്കാവില്ലെന്ന് യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.
അബുദാബി മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്താവളത്തിന് സമീപത്തും സ്ഫോടനമുണ്ടായി, വിമാനത്താവളത്തിന്റെ പുതിയ നിർമ്മാണ മേഖലയിലും സ്ഫോടനമുണ്ടായി. അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3 യിലാണ് ടാങ്കറുകൾ ഉണ്ടായിരുന്നത്. ഡ്രോൺ ആക്രമാണം നടത്തിയതാണെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതർ രംഗത്തെത്തിയിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ ഇടിച്ചായിരിക്കാം പൊട്ടിത്തെറിയും തീ പിടിത്തവും ഉണ്ടായതെന്ന് അബുദാബി പൊലീസ് വിലയിരുത്തുന്നു. സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ സ്വദേശിയുമാണ് മരിച്ചതെന്നാണ് അധികൃതർ നൽകുന്ന വിവരം. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.
യുഎഇയുടെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിനു സമീപമാണ് ആദ്യ പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിൽ മൂന്ന് ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് സമീപത്ത് നിർമ്മാണം നടക്കുന്ന മേഖലയിലും പൊട്ടിത്തെറിയുണ്ടായി. രണ്ടിടങ്ങളിലും പൊട്ടിത്തെറിക്ക് മുൻപ് ഡ്രോൺ പോലെയുള്ള വസ്തു വന്നുപതിച്ചു എന്ന് അബുദാബി പൊലീസ് സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ് എന്നും പൊലീസ് അറിയിച്ചു.
അതേസമയം, യുഎഇയിലെ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. ഹൂതികൾ നേരത്തെ പതലവണകളായി സൗദി അറേബ്യയിലെ നജ്റാനിലെക്കും അബഹാ വിമാനത്താവളത്തിലേക്കും ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ട്. ചെങ്കടലിൽ ജി സി സി രാജ്യങ്ങളുടെ കപ്പലുകൾ പല തവണ ഹൂത്തികൾ അക്രമിച്ചിട്ടുണ്ട്. എണ്ണ കമ്പനിയിലെ ജീവനക്കാരാണ് മരിച്ചത്. മരിച്ചവരുടെ വിവരങ്ങൾ ഇന്ത്യൻ എംബസിക്ക് കൈമാറിയിട്ടുണ്ട്.
മരിച്ചവരിൽ ഒരാൾ മലയാളിയാണെന്ന് സൂചനയുണ്ട്. ഇന്ധനവും പ്രകൃതിവാതകവും നിറയ്ക്കാനെത്തിയ ടാങ്കർ ജീവനക്കാരാണിവർ. ഇന്ത്യക്കാർ മരിച്ച വിവരം എംബസി അധികൃതർ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പരുക്കേറ്റവരിൽ 5 പേർ പാക്കിസ്ഥാൻ സ്വദേശികളാണ്. ഇതിൽ നിസാര പരുക്കേറ്റ മൂന്നു പേരെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു. ഡ്രോണുകൾ ഉപയോഗിച്ച് തങ്ങൾ നടത്തിയ അക്രമണങ്ങളാണിതെന്ന് യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു.
മലയാളി ഉൾപ്പടെ 3 പേർ മരിച്ച സ്ഫോടനം നടന്നത് പെട്രോളിയം കമ്പനിയായ അഡ്നോക്കിന്റെ മുസഫ ഐകാഡ് സിറ്റി മൂന്നിലെ സംഭരണശാലയ്ക്കു സമീപം ഇന്നലെ രാവിലെ 9.50ന് ആണ് ആക്രമണമുണ്ടായത്. ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങളും നിറച്ചശേഷമുള്ള നടപടികൾ പൂർത്തിയാക്കാനുള്ള വാഹനങ്ങളും നിർത്തിയിടുന്ന ട്രക്ക് ടെർമിനലിനു സമീപത്തായിരുന്നു ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി. സംഭരണ കേന്ദ്രത്തിന് അൽപം അകലെ ആയതിനാലാണു കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകാതിരുന്നത്.
അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഡിപ്പോ അടച്ചു. വിമാനത്താവളത്തിനടുത്ത് നിർമ്മാണം നടക്കുന്ന പ്രദേശത്തും സ്ഫോടനമുണ്ടായി. ഇവിടെ ആളപായമില്ല. വിമാന സർവീസ് തടസ്സപ്പെട്ടെങ്കിലും വൈകാതെ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. രണ്ടാഴ്ച മുൻപ് യുഎഇയുടെ ചരക്കുകപ്പൽ ഹൂതി വിമതർ തട്ടിയെടുത്തിരുന്നു.
യെമനിൽ ഹൂതി വിമതർക്കെതിരെ സൗദി അറേബ്യ നേതൃത്വം നൽകുന്ന പോരാട്ടത്തിൽ യുഎഇ പങ്കെടുത്തിരുന്നെങ്കിലും 2019ൽ ഭാഗികമായി പിന്മാറിയിരുന്നു. മുൻപും അബുദാബിയിലും ദുബായിലും ആക്രമണം നടത്തിയതായി ഹൂതി വിമതർ അവകാശപ്പെട്ടിരുന്നെങ്കിലും യുഎഇ അധികൃതർ നിഷേധിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ