- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിടപ്പു മുറിയിലെ എസി പൊട്ടിത്തെറിച്ച് അപകടം; ദമ്പതികൾ വെന്ത് മരിച്ചു
മധുര: മുറിക്കുള്ളിലെ എസി പൊട്ടിത്തെറിച്ച് ഭാര്യയും ഭർത്താവും വെന്തുമരിച്ചു. മധുര ആനയൂരിലാണ് ദാരുണ സംഭവമുണ്ടായത്. എസ് വി എസ് നഗറിലെ ശക്തിക്കണ്ണൻ(43), ഭാര്യ ശുഭ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.
എസി തകരാറിൽ ആയതിനെ തുടർന്ന് മുറിക്കുള്ളിൽ പുക നിറയുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ ഇരുവരും ശ്രമിച്ചെങ്കിലും എസി പൊട്ടിത്തെറിച്ചു. തുടർന്നുണ്ടായ തീപിടുത്തത്തിൽ ഇരുവരും മരിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി തീയണച്ചു. മൃതദേഹങ്ങൾ പുറത്തെടുത്തു.
ശുഭ, ശക്തികണ്ണൻ മക്കൾ കാർത്തികേയൻ, കാവ്യ എല്ലാവരും കൂടി ഒരുമിച്ചാണ് കിടന്നിരുന്നത്. എന്നാൽ മഴ പെയ്തപ്പോൾ തണുപ്പുണ്ടെന്ന് പറഞ്ഞ് മക്കൾ ഇരുവരും മറ്റൊരു മുറിയിലേക്ക് മാറികിടക്കുകയായിരുന്നു. പിന്നീട് ഒന്നാം നിലയിൽ തീപടർന്നത് കണ്ട കുട്ടികൾ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്