- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിന്റെ ടയറിൽ പർദ്ദ ചുറ്റി; മകനൊപ്പം സഞ്ചരിച്ച അമ്മയ്ക്ക് ദാരുണാന്ത്യം; മരിച്ചത് ആലപ്പുഴ സ്വദേശിനി
ആലപ്പുഴ: മകൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ പർദ്ദ ടയറിൽ ചുറ്റി തെറിച്ചുവീണ അമ്മയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ വട്ടയാൽ വാർഡിൽ ഇല്ലിക്കൽ പുരയിടത്തിൽ പൂപ്പറമ്പിൽ സെലീന (36) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് 4.30ന് കുതിരപ്പന്തി ഷൺമുഖവിലാസം ക്ഷേത്രത്തിന് സമീപമാണ് സംഭവം. സ്വർണ ഉരുപ്പടി പണയവുമായി ബന്ധപ്പെട്ട് മകനൊപ്പം പോകുമ്പോഴാണ് അപകടം. തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ സെലീനയെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭർത്താവ്: ഹസീം (ഓട്ടോറിക്ഷാ ഡ്രൈവർ). മക്കൾ: അജ്മൽ, ഇസാന. കബറടക്കം വെള്ളിയാഴ്ച വൈകിട്ട് നാലിന് പടിഞ്ഞാറെ ഷാഫി ജമാഅത്ത് ഖബർസ്ഥാനിൽ.
Next Story