- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറിക്ക് അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം ലോഡുമായി പോയ ടിപ്പറിന് സൈഡ് കൊടുക്കവെ ബൈക്ക് പാളി; മരണപ്പെട്ടത് നെടുമങ്ങാട് സ്വദേശിനി ജലജാ കുമാരി
തിരുവനന്തപുരം: ക്വാറിയിൽ നിന്ന് ലോഡുമായി പോവുകയായിരുന്ന ടിപ്പറിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. നെടുമങ്ങാട് പനയ്‌ക്കോട് കുര്യാത്തിയിൽ രാവിലെ 8.30 നാണ് സംഭവം. ജലജാ കുമാരി (53)യാണ് മരിച്ചത്. ഭർത്താവ് രാജേന്ദ്രനൊപ്പം ഇരുചക്രവാഹനത്തിൽ തൊഴിലുറപ്പു ജോലിക്കായി കുര്യാത്തിയിൽ നിന്നും ആലുങ്കുഴിയിലേക്ക് പോവുകയായിരുന്നു.
പൊട്ടിപ്പൊളിഞ്ഞ വീതി കുറഞ്ഞ റോഡിൽ കൂടി വന്ന ടിപ്പറിന് സൈഡ് കൊടുക്കുന്നതിനായി റോഡിൽ നിന്ന് മാറിയാണ് ബൈക്ക് സഞ്ചരിച്ചിരുന്നത്. ഇതിനിടെ വാഹനം പാളുകയും ടിപ്പറിനടിയിലേക്ക് ജലജാ കുമാരി തെറിച്ച് വീഴുകയായിരുന്നു. വാഹനത്തിന്റെ ടയർ ജലജാ കുമാരിയുടെ തലയിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ചുതന്നെ ജലജാ കുമാരി മരിച്ചു.
സംഭവസ്ഥലത്ത് തളർന്ന് വീണ ജലജാ കുമാരിയുടെ ഭർത്താവ് രാജേന്ദ്രനെ ചെറിയ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഖി, ശ്രുതി എന്നിവർ മക്കളാണ്.
മറുനാടന് മലയാളി ബ്യൂറോ