- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപ്പർ ലോറി ഇടിച്ചു റോഡിലിട്ടു; പരുക്കേറ്റ് കിടന്നയാളെ തിരിഞ്ഞു നോക്കാതെ ലോറിക്കാർ വിട്ടു പോയി; പിന്നാലെ വന്ന വാഹനം ശരീരത്തു കൂടി കയറിയിറങ്ങി; ആശുപത്രിയിലെത്തിച്ചു കഴിഞ്ഞപ്പോൾ മരിച്ചു; അടൂർ പട്ടാഴി മുക്കിലും ബൈപ്പാസിലുമായി വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു
അടൂർ: വ്യത്യസ്ത വാഹനാപകടങ്ങളിലായി ഇന്ന് പുലർച്ചെ രണ്ടു യുവാക്കൾ മരിച്ചു. പട്ടാഴി മുക്കിൽ ടിപ്പർ ലോറി ഇടിച്ചിട്ട ബൈക്ക് യാത്രികൻ പിന്നാലെ വന്ന വാഹനം കയറിയും ബൈപ്പാസിൽ നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് മറ്റൊരു യുവാവുമാണ് മരിച്ചത്.
പട്ടാഴി മുക്കിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് അങ്ങാടിക്കൽ സൗത്ത് ഷിജു ഭവനത്തിൽ ഷിജു അലക്സാണ്ടർ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. കെപി റോഡിൽ പട്ടാഴിമുക്കിന് വച്ച് ടിപ്പർ ലോറി ഇടിച്ചു വീഴ്ത്തിയ ഷിജുവിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന കാർ കയറി ഇറങ്ങുകയായിരുന്നു. ഇതേ കാറിൽ തന്നെ അടൂർ ജനറൽ ആശുപത്രിയിലും അവിടെ നിന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്നു ഷിജു. വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
ബൈപ്പാസ് റോഡിൽ വട്ടത്തറപ്പടിയിൽ ഇന്ന പുലർച്ചെ 2.45 നുണ്ടായ അപകടത്തിൽ പെരിങ്ങനാട് മേലൂട് അതുൽ വില്ലയിൽ കാർത്തികേയന്റെ മകൻ അതുലാ(27)ണ് മരിച്ചത്. സുഹൃത്തായ അഭിജിത്തുമൊന്നിച്ച് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ ഇരുവരെയും അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അഭിജിത്തിന്റെ പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്