- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണംവിട്ട കാർ മതിലിലിടിച്ച് ആശുപത്രി ജീവനക്കാരൻ മരിച്ചു; കൂടെ ഉണ്ടായിരുന്നയാൾ രക്ഷപെട്ടു
കൽപ്പറ്റ: കൽപ്പറ്റ അയ്യപ്പ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ ആശുപത്രി ജീവനക്കാരനായ യുവാവ് മരിച്ചു.ചുണ്ടേൽ ആനപ്പാറ കുന്നത്ത് മറയിൽ ചന്ദ്രന്റെയും റാണിയുടേയും മകൻ ആകാശ് ആണ് മരിച്ചത്. കൽപ്പറ്റ ലിയോ ആശുപത്രി ജീവനക്കാരനായിരുന്നു.
അപകടത്തിൽ കാറിന്റെ എഞ്ചിൻ വേർപെട്ട് തെറിച്ചുപോയി. കൂടെയുണ്ടായിരുന്ന വിപിൻ നിസാര പരിക്കുകളോടെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Next Story