- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിലെ കുഴിയിൽ ചാടിയ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണു; പരിക്കേറ്റ യുവാവ് മരിച്ചു; പ്രദേശത്ത് അപകടങ്ങൾ വർധിക്കുന്നതായി പരാതി
കോഴിക്കോട്: റോഡിലെ കുഴിയിൽ ചാടിയ സ്‌കൂട്ടറിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വടകര ചെങ്ങോത്ത് ഹംസയുടെ മകൻ അനീഷ് (24) ആണ് ചികിത്സയിലിരിക്കേ മരിച്ചത്.
കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്കടുത്ത് അവേലത്ത് തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.സ്‌കൂട്ടറിൽ കൂടയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിരുന്നു.
സംസ്ഥാന പാതയിലെ കുഴിയിൽ ചാടി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ബാലുശ്ശേരിക്കും താമരശ്ശേരിക്കുമിടയിൽ നിരവധിയിടങ്ങളിൽ ഇത്തരത്തിൽ ചതിക്കുഴികളുണ്ട്.
Next Story