- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യനാട് കെഎസ്ആർടിസി ബസ് പാഞ്ഞുകയറി ഉണ്ടായ അപകടം; പരിക്കേറ്റയാൾ മരിച്ചു
തിരുവനന്തപുരം: ആര്യനാട്ട് വെയിറ്റിങ് ഷെഡിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു. ആര്യനാട് സ്വദേശി സോമൻ നായർ(68)ആണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് മരണംസംഭവിച്ചത്. ഇന്ന് രാവിലെ ആര്യനാട് ഈഞ്ചപുരിക്ക് സമീപത്തെ വെയിറ്റിങ് ഷെഡിലേക്കാണ് ബസ് ഇടിച്ച് കയറിയത്. സംഭവത്തിൽ സ്‌കൂൾ വിദ്യാർത്ഥികളായ വൃന്ദ (15), വിദ്യ (14), മിഥുൻ (15), വിശാഖ് (14), കോളജ് വിദ്യാർത്ഥിനിയായ നന്ദന (18), ഇവാരിറ്റസ് ബിജു (7) ദമയന്തി (53) എന്നിവർക്കും പരിക്കേറ്റിരുന്നു.
പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ആര്യനാട് ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
കൊടുംവളവിലാണ് അപകടമുണ്ടായത്. കോൺക്രീറ്റിൽ പണിത വെയിറ്റിങ് ഷെഡിന്റെ മേൽക്കൂര ഉൾപ്പെടെ നിലത്ത് വീഴുകയായിരുന്നുവെന്ന് പൊലീസും ദൃക്‌സാക്ഷികളും പറഞ്ഞു.