തലശേരി: റോഡു മുറിച്ചുകടക്കവെ കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ വഴിയാത്രക്കാരനായ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്‌ച്ച ഉച്ചയ്ക്കുശേഷം പെരളശേരി പഞ്ചായത്തിലെ മൂന്നാം പാലത്ത് വെച്ച് റോഡു മുറിച്ചുകടക്കവെ കാറിടിച്ചു ഗുരുതരമായി പരുക്കേറ്റമുണ്ടയോട് പൊതുജന വായനശാലയ്ക്കു സമീപം താമസിക്കുന്ന എം വി ബാബുവാണ് (45) മരണമടഞ്ഞത്.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ബാബു ചാലമിംമ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഞായറാഴ്‌ച്ച പുലർച്ചെയാണ് മരണമടഞ്ഞത്. മുണ്ടയോട് മറുള്ളോൽ രാമന്റെയും ലക്ഷ്മിയുടെയും മകനാണ്.സഹോദരങ്ങൾ: ചന്ദ്രിക, പ്രദീപൻ, ബിന്ദു, പരേതയായ അനിത.