- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂരിൽ ആംബുലൻസിൽ ബൈക്കിടിച്ച് രണ്ടു പേർ മരിച്ചു; അപകടം കീഴില്ലം കനാൽ പാലം ജംഗ്ഷന് സമീപം
പെരുമ്പാവൂർ: ആംബുലൻസിൽ ബൈക്കിടിച്ച് ബൈക്കു യാത്രക്കാരായ രണ്ടുപേർ മരിച്ചു. മണ്ണൂർ സ്വദേശികളായ കുരിക്ക മാലിൽ വീട്ടിൽ സനൽ സാജു (20 ) മണപ്പാട്ട് വീട്ടിൽ ഹരികൃഷ്ണൻ (17 ) എന്നിവരാണ് മരിച്ചത്.
ശനി വൈകിട്ട് 6.30 ന് കീഴില്ലം കനാൽ പാലം ജംഗ്ഷന് സമീപമായിരുന്നു അപകടം. പെരുമ്പാവൂരിലേക്ക് വരികയായിരുന്ന ബൈക്ക് മുമ്പിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടയിൽ മുവാറ്റുപുഴയ്ക്ക് പോകുകയായിരുന്ന ആംബുലൻസിൽ ഇടിച്ച് പിന്നിലുണ്ടായിരുന്ന കാറിനടിയിലേക്ക് തെറിച്ചു വീണു.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം പെരുമ്പാവൂർ താലൂക്കാശുപത്രി മോർച്ചറിയിൽ . സനലിന്റെ അച്ഛൻ : സാജു . അമ്മ : പരേതയായ കാർത്തിക . ഹരികൃഷ്ണന്റെ അച്ഛൻ : സുനിൽ അമ്മ : രാജി.
Next Story