കോഴിക്കോട്: നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കോഴിക്കോട് തീക്കുനി സ്വദേശി ഉണ്ണിയാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മലയിൽ കരീം എന്നയാളുടെ വീടിന്റെ വാർപ്പാണ് തകർന്നുവീണത്. വീടിന്റെ അടുക്കള ഭാഗത്തെ സൺഷേഡ് പണിയുന്നതിനിടെയാണ് അപകടമുണ്ടായത്. താഴെ പണിയെടുക്കുകയായിരുന്ന ഉണ്ണിയുടേയും സുഹൃത്തുക്കളുടേയും മുകളിലേക്കാണ് വാർപ്പ് പതിച്ചത്.

ഉണ്ണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബിജീഷ്, ജിഷ്ണു, അജീഷ് എന്നിവർക്കാണ് പരിക്കേറ്റത്.