ചങ്ങനാശേരി: ആലപ്പുഴ- ചങ്ങനാശേരി റോഡിൽ ടിപ്പർ സ്‌കൂട്ടറിലിടിച്ചു സ്‌കൂട്ടർ യാത്രികൻ മരിച്ചു. മിത്രക്കരി മണിലിപ്പറന്പിൽ കുഞ്ഞുമോൻ ആന്റണി (52) ആണ് മരിച്ചത്. ചങ്ങനാശേരിയിൽ ഒരു ജൂവലറിയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്തുവരികയായിരുന്നു.

മിത്രക്കരിയിലെ വീട്ടിൽനിന്നു ചങ്ങനാശേരിയിലെ സ്ഥാപനത്തിലേക്കു ജോലിക്കു വരുമ്പോൾ എസി റോഡിലെ പാറയ്ക്കൽ കലുങ്കിനു സമീപമായിരുന്നു അപകടം. അപകടത്തെത്തുടർന്ന് അരമണിക്കൂറോളം ഇവിടെ ഗതാഗതം തടസപ്പെട്ടു. മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മിത്രക്കരി മണലിപ്പറമ്പിൽ പരേതരായ ആന്റണി- തങ്കമ്മ ദന്പതികളുടെ മകനാണ്.