- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിണറിന് അടിയിലെ പാറ തുളച്ച് തോട്ട നിറച്ച് തിരികെ കയറുമ്പോൾ സ്ഫോടനം: കിണർ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
വടശ്ശേരിക്ക: കിണർ കുഴിക്കുന്നതിനിടെ പാറ പൊട്ടിക്കുമ്പോൾ അവിചാരിതമായുണ്ടായ സ്ഫോടനത്തിൽ തൊഴിലാളി മരിച്ചു. പെരുനാട് മാടമൺ സ്വദേശി പാലാഴി വീട്ടിൽ കൃഷ്ണകുമാർ(ഷിബു44) ആണ് മരിച്ചത്. കക്കുടുമൺ കാഞ്ഞിരക്കാട്ട് വസ്തുവിലെ കിണറ്റിൽ നിന്നും പാറ പൊട്ടിക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത്. ഞായർ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.
കിണറ്റിനുള്ളിലെ പാറ പൊട്ടിക്കാനായി കുഴിച്ച് തോട്ട നിറച്ച് ശേഷം കരയിലേയ്ക്ക് കയറുന്നതിനിടെ സ്ഫോടനമുണ്ടായാണ് അപകടമെന്ന് പൊലീസ് പറയുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൃഷ്ണകുമാർ അവിവാഹിതൻ ആണ്. പെരുനാട് പൊലീസ് സംഭവത്തിൽ കേസെടുത്തു.
Next Story