വടശേരിക്കര: മാതാവിനും വല്യമ്മയ്ക്കുമൊപ്പം ക്ഷേത്രദർശനത്തിന് പോയ രണ്ടു വയസുകാരി ഓട്ടോയിൽ നിന്ന് തെറിച്ചു വീണു മരിച്ചു. മാടമൺ കക്കാട് വീട്ടിൽ സജിത്തിന്റെ മകൾ ദക്ഷയാണ് മരിച്ചത്. കാവനാൽ മഹാദേവ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മടങ്ങവേ രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്. അമ്മ സൂര്യക്കും വല്യമ്മക്കും ഒപ്പം യാത്ര ചെയ്യവേ ഓട്ടോ കല്ലിൽ തട്ടി മറിയുകയായിരുന്നു.

സൈഡിൽ ഇരുന്ന ഇരുവരും തെറിച്ചു റോഡിലേക്ക് വീഴുകയാണ് ഉണ്ടായതു. വീഴ്ചയിൽ കുഞ്ഞിന്റെ തലക്ക് പരിക്കേക്കുകയും തൽക്ഷണം മരണപ്പെടുകയുമായിരുന്നു. അമ്മയെ പരുക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പോസ്റ്റ്മോർട്ടം നടപടികൾ ശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടുനൽകി. അച്ഛൻ സജിത്ത് ആർമി ഓഫീസറാണ്. മരിച്ച ദക്ഷ ഇവരുടെ ഏക മകളാണ്. സംസ്‌കാരം പിന്നീട്.