റാന്നി: നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ കാറിലുണ്ടായിരുന്ന യുവാവ് മരിച്ചു. പ്ലാച്ചേരി ആലപ്പാമൂട്ടിൽ സഞ്ജു തോമസ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെ പ്ലാച്ചേരി-എരുമേലി റോഡിൽ പ്ലാച്ചേരിക്കും മുക്കടയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്.

പ്ലാച്ചേരിയിലേക്ക് വരികയായിരുന്ന കാർ റോഡിൽ നിന്ന് തെന്നി മാറി മരത്തിലിടിച്ച് മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനം താഴത്തെ മരത്തിൽ ഉടക്കി നിന്നതിനാൽ നാട്ടുകാർക്ക് രക്ഷാപ്രവർത്തനം നടത്താനായില്ല. റാന്നിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് സഞ്ജുവിനെ കാറിൽനിന്ന് പുറത്തെടുത്തത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി എത്തിച്ചപ്പോഴേക്കും മരിച്ചു പിക്കപ്പ് വാൻ ്രൈഡവറാണ് സഞ്ജു. പിതാവ് സാബു തോമസ്. മാതാവ് സിന്ധു. സഹോദരങ്ങൾ: അശ്വിൻ, ആരോമൽ.