മലപ്പുറം: വിവാഹച്ചടങ്ങിനു പോകാൻ അമ്മ സരിതക്കൊപ്പം ഓട്ടോയിൽ കയറാൻ ശ്രമിക്കവേ അമിതവേഗതയിൽ കാറിടിച്ച് മാതാവിന്റെ കൺമുന്നിൽവെച്ച് ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു. മലപ്പുറം വേങ്ങര കണ്ണമംഗലം ഇ കെ പടി, നെല്ലിക്കാപ്പറമ്പിൽ അഭിലാഷിന്റെ മകൾ അക്ഷരയാണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം.

കുന്നുംപുറം -വേങ്ങര റൂട്ടിൽ ഇ കെ പടി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. ഒരു വിവാഹച്ചടങ്ങിനു പോകാൻ അമ്മ സരിതക്കൊപ്പം ഓട്ടോയിൽ കയറാൻ ശ്രമിക്കവേ അമിതവേഗതയിൽ കുന്നുംപുറത്തു ഭാഗത്തു നിന്ന് വരികയായിരുന്ന കാറിടിച്ചാണ് അപകടം. സരിതയുടെ സഹോദരി പുത്രി, കാവനൂരിൽ നിന്നും വിരുന്നെത്തിയ അഭിരാമി (13)ക്കും പരിക്കേറ്റു.

ഇരുവരേയും കുന്നുംപുറം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷരയുടെ ജീവൻ രക്ഷിക്കാനായില്ല. കുറ്റൂർ നോർത്ത് എം എച് എം എൽ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അക്ഷര. സഹോദരൻ: അശ്വ രാഗ്. അക്ഷരയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി യിലേക്ക് മാറ്റി.