- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിൽ മകൻ വീട് വിട്ടിറങ്ങിയത് അറിയാതെ മാതാപിതാക്കൾ; അപകടത്തിൽ മകൻ മരിച്ചത് അറിയിക്കാൻ വിളിച്ചവരോട് പറഞ്ഞത് മകൻ ഉറങ്ങുന്നുവെന്ന്; കൊച്ചി മൂപ്പത്തടത്തെ മൃദുലിന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ കുടുംബം
കൊച്ചി: രാത്രിയുണ്ടായ വാഹനാപകടത്തിൽ മകൻ മരിച്ച വാർത്ത വീട്ടുകാരെ അറിയിക്കാൻ വിളിച്ച ബന്ധുക്കളോട് മാതാപിതാക്കൾ പറഞ്ഞത് മകൻ മുറിയിൽ ഉറങ്ങുന്നുണ്ടെന്ന്.മുപ്പത്തടം പയ്യപ്പള്ളി സുരേഷിന്റെ മകൻ പി.എസ്.മൃദുൽ ആണ് വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തിൽ വിദ്യാർത്ഥി മരിച്ച വിവരം ആശുപത്രി അധികൃതരാണ് ബന്ധുക്കളെ വിളിച്ച് അറിയിക്കുന്നത്.
തുടർന്ന് ഈ വിവരം വീട്ടുകാരെ അറിയിക്കുന്നതിനായി വിളിച്ചപ്പോഴാണ് മകൻ വീട്ടിലിലെന്ന വിവരം അച്ഛനും അമ്മയും അറിയുന്നത്.രാത്രിയിൽ എപ്പോഴാണ് മൃദുൽ പുറത്തുപോയതെന്ന് സംബന്ധിച്ച് വീട്ടുകാർക്ക് അറിവില്ല. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൃദുൽ മരണപ്പെട്ടത്.അമിതവേഗത്തിലെത്തിയ ബൈക്ക്, കളമശേരി ടിവി എസ് കവലയിൽവച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ ബൈക്ക് പൂർണമായും കാറിന്റെ മുൻഭാഗവും തകർന്നു.മാതാവ്: ലിജി, സഹോദരൻ: ഹൃദിൻ.
മറുനാടന് മലയാളി ബ്യൂറോ