- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ തിട്ടയിലിടിച്ച് മൂന്നു കരണം മറിഞ്ഞു; നാലര വയസുകാരൻ തൽക്ഷണം മരിച്ചു: സംഭവം പത്തനംതിട്ട വി-കോട്ടയത്ത്
പത്തനംതിട്ട: കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ തിട്ടയിലിടിച്ച് മൂന്നു കരണം മറിഞ്ഞ് പിഞ്ചു കുഞ്ഞ് തൽക്ഷണം മരിച്ചു. വി-കോട്ടയം കാർത്തിക വിലാസം പ്രേം നിവാസിൽ ബി.എസ്.എഫ് ജവാനായ പ്രേംകുമാറിന്റെയും ദിവ്യയുടെയും മകൻ നാലര വയസുള്ള കാർത്തിക് ദേവ് (അമ്പാടി-നാല്)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് വി. കോട്ടയം ഇളപ്പുപാറ തട്ടക്കുന്ന് മുരുപ്പ് ഇറക്കം ഇറങ്ങുമ്പോഴാണ് അപകടം.
അമ്പാടിയും കൊച്ചച്ഛനായ രാജേഷും കൂടി മാരുതി 800 കാറിൽ വരുമ്പോഴാണ് അപകടം. വാഹനം ഓടിച്ചിരുന്ന രാജേഷിനെ പരുക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് റോഡ് സൈഡിലെ കരിങ്കല്ലിൽ ഇടിച്ച് മൂന്ന് കരണം മറിഞ്ഞാണ് വാഹനം നിന്നത്.
സംഭവ സ്ഥലത്തു വച്ച് തന്നെ കുട്ടി മരിച്ചിരുന്നു. പ്രദേശവാസികളാണ് വി. കോട്ടയം അമ്മ ഹോസ്പിറ്റലിലും തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും കൊണ്ടുപോയത്. അമ്പാടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.സംസ്‌കാരം പിന്നീട്.