കാഞ്ഞങ്ങാട്: പാപ്പിനിശ്ശേരി - പിലാത്തറ റോഡിൽ ചെറുകുന്ന് വെള്ളാങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് ചീമേനി ചെമ്പ്രകാനം സ്വദേശിയായ ജവാൻ മരണപ്പെട്ടു. ഭാര്യക്കും ബന്ധുവിനും ഗുരുതരമായി പരിക്കേറ്റു. അസമിൽ സി ഐ.എസ്.എഫ് ജവാനായ ചീമേനി ചെമ്പ്രകാനം സ്വദേശി കുഞ്ഞിരാമൻ -കല്യാണി ദമ്പതികളുടെ മകൻ എം.കെ. വിശ്വനാഥൻ (54) ആണ് മരിച്ചത്. ഭാര്യ ബിന്ദു (38) ബന്ധു മായ (40) എന്നിവർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു. ഇന്ന് രാവിലെ 5.50 ഓടെയായിരുന്നു. അപകടം

കെ.എൽ. 60 എൽ 2337 നമ്പർ കാറിൽ എറണാകുളത്ത് നിന്നും ജന്മനാടായ ചീമേനിയിലേക്ക് വരികയായിരുന്ന വിശ്വനാഥനും കുടുംബവും സഞ്ചരിച്ച കാർ കണ്ണൂർ ഭാഗത്തേക്ക് മരം കയറ്റി വരികയായിരുന്ന കെ.എൽ. 50 ഏ. 9828 നമ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഓടി കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വിശ്വനാഥൻ അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഭാര്യ ബിന്ദുവിനെയും ബന്ധുവായ മായയേയും പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകി. കാലിന് സാരമായി പരിക്കേറ്റതിനെ തുടർന്ന് കണ്ണൂർ മിംസ് ആശു പ്രതിയിലേക്ക് മാറ്റി. മക്കൾ ദൃശ്യ, ശ്രുതി മരുമകൻ അരുൺ സഹോദരങ്ങൾ: ജയൻ, പ്രസാദ്, മനോജ്, ഷേർളി. രണ്ടാമത്തെ മകളായ ശ്രുതിയുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് എറണാകുളത്ത് പോയി തിരിച്ചു വരവെയാണ് അപകടം. കണ്ണപുരം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.