കാഞ്ഞിരപ്പള്ളി: ദേശീയപാത 183ൽ പഞ്ചായത്ത് ഓഫീസിന് സമീപം റോഡ് മുറിച്ച് കടക്കുകയായിരുന്ന യുവാവ് എതിരേ വന്ന കാറിടിച്ച് മരിച്ചു. ആലപ്പുഴ കളർകോട് കുന്നുതറ അലക്സ് ജേക്കബ് (37) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. ബന്ധുക്കളോടൊപ്പം പൂഞ്ഞാറിൽ നടന്ന മാമ്മോദീസ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. റോഡരുകിൽ കാർ നിറുത്തിയ ശേഷം റോഡ് മുറിച്ച് കടക്കുമ്പോൾ മറ്റൊരുവാഹനത്തെ മറികടന്നെത്തിയ കാർ നിയന്ത്രണം വിട്ട് അലക്‌സിനെ ഇടിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

തെറിച്ചു വീണ അലക്സിന്റെ തലയിൽ ഗുരുതര പരിക്കേറ്റിരുന്നു. അലക്സിനെ മറ്റൊരുവാഹനത്തിൽ ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.