പന്തളം: സുഹൃത്തിനൊപ്പം ഭാര്യ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ബൈക്ക് കാറിൽ ഇടിച്ച് കേബിൾ ടിവി ഓപ്പറേറ്റർ മരിച്ചു. സുഹൃത്തിന് ഗുരുതരപരുക്കേറ്റു. കുളക്കട മാവടി പൂവറ്റൂർ പടിഞ്ഞാറ് അമിത ഭവനിൽ കെ.എൽ.അമ(പ്രസാദ്-29)ലാണ് മരിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന ഏഴംകുളം നെടുമൺ മുരളി ഭവനിൽ വി. വൈശാഖി (28)നെ ഗുരുതരമായ പരുക്കുകളോടെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എം.സി റോഡിൽ പറന്തൽ സൊസൈറ്റി പടി ജങ്ഷനിൽ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം.

ചെങ്ങന്നൂരിൽ നിന്നും അടൂരിലേക്ക് പോവുകയായിരുന്ന മാരുതി വാനും അടൂരിൽ നിന്നും പൂഴിക്കാട്ടേക്ക് വരികയായിരുന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്. അമലും വൈശാഖും അടൂർ സന്തോഷ് കേബിൾ നെറ്റ് വർക്കിലെ ജീവനക്കാരാണ്. പൂഴിക്കാട് തവളകുളത്തെ അമലിന്റെ ഭാര്യ വീട്ടിലേക്ക് വൈശാഖിന്റെ ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അമലിന്റെ ഭാര്യ:രേഷ്മ, മക്കൾ: അനുരാഗ്, അനുരാജ്.