- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ല: കാറിടിച്ച് റോഡിലേക്ക് വീണ സ്‌കൂട്ടർ യാത്രികൻ ടിപ്പർ ലോറി കയറി മരിച്ചു. ആനിക്കാട് ബഫേൽ ഹൗസിൽ എബിൻ ജോസഫ് (24) ആണ് മരിച്ചത്. ടി.കെ റോഡിൽ മനയ്ക്കച്ചിറയിൽ നടന്ന വാഹനാപകടത്തിൽ എബിൻ തൽക്ഷണം മരിച്ചു.
ഇന്ന് രാത്രി ഏഴരയോടെ ആയിരുന്നു അപകടം. എതിർ ദിശയിൽ നിന്നും വന്ന കാറിൽ തട്ടിയ സ്‌കൂട്ടർ ടിപ്പർ ലോറിയുടെ അടിയിലേക്ക് വീണതിനെ തുടർന്ന് ലോറി എബിന്റെ ശരീരത്തിലൂടെ കയറിറങ്ങുകയായിരുന്നു. മരണപ്പെട്ട എബിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരുവല്ല പൊലീസ് കേസെടുത്തു.
Next Story