- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചുമകളെ ബസിൽ കയറ്റിയ ശേഷം തിരികെ ഇറങ്ങുന്നതിനിടെ അപകടം; സ്വകാര്യ ബസിന്റെ ഫുട്ബോർഡിൽ നിന്ന് വീണ് വയോധികൻ മരിച്ചു
പത്തനംതിട്ട: സ്‌കൂളിലേക്ക് പോകുന്ന കൊച്ചുമകളെ സ്വകാര്യ ബസിൽ കയറ്റിയ ശേഷം തിരികെ ഇറങ്ങുന്നതിനിടെ ഫുട്ബോർഡിൽ നിന്ന് കാൽവഴുതി വീണ് വയോധികൻ മരിച്ചു. മേലേടത്തു മേലേതിൽ വീട്ടിൽ എംപി കമലാസനൻ (75) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 നാണ് അപകടം ഉണ്ടായത്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പെരുനാട് ചന്തയിൽ നിന്ന് മഠത്തുംപടിയിലേക്ക് പോയ ഗ്രേസ് ബസിൽ പെരുനാട് അമ്പലത്തിനു സമീപത്തുവച്ചായിരുന്നു അപകടം നടന്നത്. സ്‌കൂളിൽ വിടുന്നതിന് വേണ്ടി കൊച്ചുമകളെ ബസിൽ കയറ്റിയ ശേഷം തിരിച്ചു ഇറങ്ങുമ്പോൾ ബസ് മുൻപോട്ട് എടുത്തതാണ് അപകട കാരണമായി പറയുന്നത്.
അലക്ഷ്യമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പത്തനംതിട്ട ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്‌കാരം ബുധൻ രണ്ടിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ ശ്യാമള. മക്കൾ: ഷീബ, വിനോദ്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്