തിരുവല്ല : കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ പെരിങ്ങോൾ ജംഗ്ഷന് സമീപം സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികയായിരുന്ന അദ്ധ്യാപിക മരിച്ചു. മാവേലിക്കര ബിഷപ് മൂർ വിദ്യാപീഠത്തിലെ അദ്ധ്യാപികയായ ചങ്ങനാശ്ശേരി വാഴപ്പള്ളി മുല്ലശ്ശേരിൽ വീട്ടിൽ എം.എസ് സുനേജിന്റെ ഭാര്യ വിജിമോൾ ( 32 ) ആണ് മരിച്ചത്.

പെരിങ്ങോൾ വായനശാലയ്ക്ക് സമീപം ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ ആയിരുന്നു അപകടം. ഇടിഞ്ഞില്ലം ഭാഗത്ത് നിന്നും വന്ന എയ്‌സ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതര പരിക്കേറ്റ ബിജിമോളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മക്കൾ : കാശിനാഥ് (8) കീർത്തന ( 5)കർണജിത് (9 മാസം). സംസ്‌കാരം പിന്നീട്.