പത്തനംതിട്ട: ജൽജീവൻ മിഷന് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ജോലിക്കിടെ ജനറേറ്ററിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വെൽഡിങ് തൊഴിലാക്കി ദാരുണാന്ത്യം.

റാന്നി ചെറുകുളഞ്ഞി കാഞ്ഞിരക്കാട്ട് പരേതനായ ശശികുമാറിന്റേ മകൻ അജികുമാർ (37) ആണ് മരിച്ചത്. ബുധൻ വൈകിട്ട് മൂന്നരയോടെ വടശേരിക്കര ഒളികല്ല് റോഡിൽ അംഗൻവാടിക്കു സമീപമായിരുന്നു അപകടം.

ജൽജീവൻ മിഷൻ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി ജനറേറ്ററിന്റെ സഹായത്തോടെ വെൽഡിങ് ജോലി ചെയ്യുന്നതിനിടയിലാണ് അജികുമാറിന് ഷോക്കേറ്റത്. ആദ്യം വടശേരിക്കര ആശുപത്രിയിലും തുടർന്ന് പത്തനംതിട്ട ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ശാന്തമ്മ. ഭാര്യ: മാളു.