- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരുന്ത് കടന്നൽ കൂട് കുത്തിപ്പൊട്ടിച്ചു; അയിരൂരിൽ നാട്ടുകാർക്ക് മുഴുവൻ കുത്തേറ്റു; ഒരാൾ മരിച്ചു: നിരവധി പേർക്ക് പരുക്ക്
പത്തനംതിട്ട: കൂറ്റൻ കടന്നൽ കൂട് ഭക്ഷണസാധനമെന്ന് കരുതി പരുന്ത് കുത്തിപ്പൊട്ടിച്ചു. കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ഒരാൾ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വ വൈകിട്ട് അഞ്ചിന് ഇടപ്പാവൂർ പേരൂർച്ചാലിൽ ഗ്രാമോദ്ധാരണ വായനശാലാ പടിയിലാണ് സംഭവം. അയിരൂർ പ്ലാങ്കമൺ പൊടിപ്പാറ പന്ത്രണ്ടിൽ ജോൺ (കൊച്ചുമോൻ (52) ആണ് മരിച്ചത്.
സമീപത്തെ വീട്ടിൽ മേസ്തരി പണി കഴിഞ്ഞ് മടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് കടന്നൽക്കൂട്ടം ഇളകിയത്. സമീപത്തെ മരത്തിലുണ്ടായിരുന്ന കൂറ്റൻ കാട്ടുകടന്നൽ കൂടാണ് ഇളകിയത്. കടന്നലുകൾ കൂട്ടത്തോടെ ആക്രമണം അഴിച്ചു വിട്ടു. സമീപത്തെ വഴിയിലും വീടുകളിലുമുണ്ടായിരുന്ന നിരവധി പേർക്ക് കുത്തു കൊണ്ടു. . മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കുത്തേറ്റ കൊച്ചുമോനെ ഉടൻ തന്നെ റാന്നി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന പൊടിപ്പാറ കാളംകുളത്ത് ജോയി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. സുശീലയാണ് കൊച്ചുമോന്റെ ഭാര്യ. മക്കൾ. മെറീന സെലീന.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്