- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന് പുടവ കൊടുത്തു മടങ്ങിയവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; മൂന്നു സ്തീകൾ മരിച്ചു; സംഭവം അടൂരിൽ; കാറിലുണ്ടായിരുന്നത് ഏഴു പേർ
അടൂർ: വിവാഹത്തിന് വധുവിന്റെ വീട്ടിൽ പുടവ കൊടുത്തു മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്നു സ്ത്രീകൾ മരിച്ചു. ഓയൂർ അമ്പലംമുക്ക് കാത്തിരത്തുംമൂട് ( ഹാപ്പിവില്ല) കുടുംബാംഗങ്ങളായ ശ്രീജ (45), ശകുന്തള(51), ഇന്ദിര (57) എന്നിവരാണ് മരിച്ചത്.
പരുക്കേറ്റ ബിന്ദു (38) അലൻ (14), ,അശ്വതി (27) ഡ്രൈവർ ശരത്ത്, എന്നിവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 ന് അടൂർ ഹൈസ്‌ക്കൂൾ ജംഗ്ഷനിൽ കരുവാറ്റയിൽ കെഐപി കനാലിലേക്കാണ് കാർ മറിഞ്ഞത്. മാരുതി സ്വിഫ്ട് കാറിൽ ഏഴു പേരാണുണ്ടായിരുന്നത്. നാലു പേരെ ഉടൻ രക്ഷപ്പെടുത്തി. ഒലിച്ചു പോയ മൂന്നു സ്ത്രീകളാണ് മരിച്ചത്.
നാളെ നടക്കേണ്ട വിവാഹത്തിന് ഹരിപ്പാടുള്ള വധുവിന്റെ വീട്ടിൽ പുടവ കൊടുത്ത് മടങ്ങിയതാണ് സംഘം. ഫയർ ഫോഴ്സും നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആയൂർ അമ്പലംമുക്കിൽ നിന്നും ഹരിപ്പാട് വിവാഹഡ്രസ് കൊടുക്കാൻ പോയവരുടെ KL 24 T 170 സിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്.