- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്ട് കഞ്ചാവുമായി പിടിയിലായ ആളിന് അടൂർ ബന്ധം; എക്സൈസ് സംഘം തേടിച്ചെന്നപ്പോൾ കണ്ടത് രണ്ടു സ്ത്രീകളെയും; സംശയം തോന്നി വിവരം പൊലീസിൽ അറിയിച്ചപ്പോൾ വെളിച്ചത്തു വന്നത് പെൺവാണിഭ ബന്ധം; രണ്ടു യുവതികൾ അടക്കം മൂന്നു പേർ പിടിയിൽ
അടൂർ: കഞ്ചാവുമായി കോഴിക്കോട്ട് പിടിയിലായ അടൂർ പഴകുളം സ്വദേശിയിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് പരിശോധനയ്ക്ക് ചെന്ന എക്സൈസ് സംഘം വാടകവീട്ടിൽ കണ്ടത് ദൂരുഹമായ ചുറ്റുപാടിൽ രണ്ടു സ്ത്രീകളെ. സംശയം തോന്നി വിവരം പൊലീസിൽ അറിയിച്ചു. അവർ വന്ന് ചോദ്യം ചെയ്തപ്പോൾ പെൺവാണിഭത്തിന്റെ ചുരുളഴിഞ്ഞു. മൂന്നു പേർ അറസ്റ്റിലുമായി.
വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തിയ കേസിൽ കോഴിക്കോട് ഫറൂക്ക് കൈതോലി പാടത്തിൽ ജംഷീർ ബാബു (37), പുനലൂർ മാത്ര വെഞ്ചേമ്പിൽ നിന്ന് പാറക്കൂട്ടത്ത് സുധീർ മൻസിൽ താമസിക്കുന്ന ഷമീല (36), പാലക്കാട് കോട്ടായി ചേന്നംകോട് വീട്ടിൽ അനിത (26) എന്നിവരെയാണ് പൊലീസ് ഇൻസ്പെക്ടർ യു. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കേസുകളിൽ സ്ഥിരം പ്രതിയായ പഴകുളം സ്വദേശി അംജിത്ത് കോഴിക്കോട് വച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. ഇയാളിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ നൽകിയ വിവരം അനുസരിച്ചാണ് ജംഷീറിനെ തേടി പറക്കോട് എക്സൈസ് സംഘം പന്നിവിഴ ഓൾ സെയിൻസ് സ്‌കൂളിനടുത്തുള്ള വീട്ടിൽ എത്തിയത്.
വീടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ 30 ഗ്രാം കഞ്ചാവ് സിഗരറ്റ് കൂടിനുള്ളിൽ കണ്ടെത്തി. ഈ സമയം അവിടെ രണ്ടു സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. വീട് വാടകയ്ക്ക് എടുത്തിരുന്നത് അംജിത്തും ജംഷീറും ചേർന്നാണ്. സ്ത്രീകളെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് പെൺവാണിഭം സംബന്ധിച്ച വിവരങ്ങൾ പുറത്തറിയുന്നത്.
വാട്ട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഇവർ ഇടപാടുകാരെ എത്തിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടികളുടെ ചിത്രവും റേറ്റും വാട്ട്സാപ്പ് വഴി ആവശ്യക്കാർക്ക് അയച്ചു കൊടുക്കും. ആവശ്യക്കാർ വീട്ടിൽ എത്തുകയോ കാറിൽ എത്തി പെൺകുട്ടികളെ മറ്റ് സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയോ ആണ് ചെയ്തിരുന്നത്. 3000 രൂപയാണ് നിരക്ക് ഈടാക്കിയിരുന്നത്. ഷമീല ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയാണ്. ഇവർ എട്ട് മാസമായി കെട്ടിടം വാടകയ്ക്കെടുത്ത് ഇടപാട് നടത്തി വരികയായിരുന്നു. പിടിയിലായവരുടെ വാട്ട്സാപ്പിലുള്ള അടൂരിലും പരിസരത്തുമു ള്ളവരുടെവിവരങ്ങൾ പൊലീസ് അന്വേ ഷിക്കുന്നുണ്ട്. എസ്ഐമാരായ ധധ്യ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്