- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെരഞ്ഞെടുപ്പിനെ ഒരു ഫാഷൻ ഫോ ആയി കാണുകയോ ആ തരത്തിൽ സമീപിക്കുകയോ ചെയ്തിട്ടില്ല; സുന്ദരിയാണെന്ന് പറഞ്ഞ് വോട്ടു പിടിച്ചിട്ടില്ല; തികച്ചും ജനാധിപത്യ മര്യാദയിലും രീതയിലുമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്; എന്നിട്ടും എന്തിനാണ് എന്നോട് ഈ ക്രൂരത; തോവിൽക്ക് ശേഷം സൈബർ ആക്രമണമെന്ന് വിബിത
തിരുവനന്തപുരം: തെരഞ്ഞടുപ്പ് പ്രചരണത്തിന് കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമാക്കിയതോടെ ഇത്തവണത്തെ പ്രചരണത്തിന്റെ നല്ലൊരു ഭാഗവും സോഷ്യൽ മീഡിയയെ ആശ്രയിച്ചായിരുന്നു. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ പേരെടുത്ത ചില സ്ഥാനാർത്ഥികളും ഉണ്ടായി. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച പേരുകളിലൊന്നാണ് അഡ്വ വിബിത ബാബുവിന്റെത്. മറ്റു സ്ഥാനാർത്ഥികളെക്കാളൊക്കെ വിബിതയെ സോഷ്യൽ മീഡിയ ഏറ്റെടുത്തു.
ഫേസ്ബുക്കിൽ അവർ പങ്കുവെച്ച പടങ്ങളും വീഡിയോകളുമെടുത്തായിരുന്നു വിബിത ബാബുവിനെ ഹിറ്റാക്കിയത്. സ്ഥാനാർത്ഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ നവമാധ്യമങ്ങളിലൂടെ പ്രചരണം ഉണ്ടാകരുതെന്ന് പറഞ്ഞിരുന്നെങ്കിലും വിബിതയുടെ കാര്യത്തിൽ അ പരിധിയൊക്കെ ലംഘിക്കപ്പെട്ടിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും സോഷ്യൽ മീഡിയ വിബിതയെ വിടാതെ പിന്തുടരുകയാണ്. ഇപ്പോഴും തുടരുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിബിത ബാബു.
''എന്തിനാണ് തന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നത് സാധാരണ കാര്യമാണ്. മത്സരിച്ച എല്ലാവർക്കും ജയിക്കാനും കഴിയില്ല.തോൽവിക്ക് ശേഷവും തന്നെ വ്യക്തിപരമായി അപമാനിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ' വിബിത പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇവർ പ്രതികരണവുമായി രംഗത്ത് വന്നത്. തെരഞ്ഞെടുപ്പിന്റെ പ്രചരണവേളയിലൊക്കെത്തയും താൻ മത്സരിച്ച പ്രദേശത്തെ വീടുകളിൽ നേരിട്ടെത്തി തന്നെയാണ് താൻ വോട്ടഭ്യർത്ഥിച്ചത്.എന്നാൽ വർഷങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമായ താൻ മുൻപ് പോസ്റ്റ് ചെയ്ത തന്റെ വ്യക്തപരമായ ചിത്രങ്ങൾ എടുത്ത് പലരും ദുരുപയോഗം ചെയ്തു.താൻ ഒരിക്കലും സോഷ്യൽ മമീഡിയയിലെ പടങ്ങൾ പ്രചരണത്തിനായി ഉപയോഗിച്ചിട്ടില്ല വിബിത വ്യക്തമാക്കുന്നു.
ഇതിനുപുറമെയാണ് തന്റെ മുഖസാദൃശ്യമുള്ള മറ്റൊരു സ്ത്രീയുടെ വീഡിയോ എടുത്ത് തന്റെതാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിലുടെ പ്രചരിപ്പിച്ചത്. സ്ഥാനാർത്ഥിയായി മത്സരിച്ചു എന്ന കാരണത്തിന് എന്തിനായിരുന്നു തന്നെ ഇങ്ങനെ ദ്രോഹിച്ചതെന്ന് വിബിത ചോദിക്കുന്നു.വ്യാജ വീഡിയോയ്ക്കെതിരെ താൻ കേസു ഫയൽ ചെയ്തിട്ടുണ്ട്. താൻ മത്സരരംഗത്തുണ്ടായിരുന്നപ്പോഴും എതിർ സ്ഥാനാർത്ഥികളോടോ പ്രവർത്തകരോടൊ ഒന്നും തന്നെ മോശമായി പെരുമാറിയിട്ടില്ല.
എല്ലാവരോടും സൗഹൃദത്തോടെയും മാന്യമായും മാത്രമെ പെരുമാറിയിട്ടുള്ളു. തെരഞ്ഞെടുപ്പ് സമയത്തെ അപവാദങ്ങൾ ഒരു സ്പോർടസ്മാൻ സ്പിരിറ്റിലാണ് താൻ എടുത്തിരുന്നത്. ഇലക്ഷനിൽ പരാജയപ്പെട്ടപ്പോഴും വിജയിച്ചവരെ അഭിനന്ദിച്ചുകൊണ്ടായിരുന്നു തന്റെ പോസ്റ്റ്. പക്ഷെ അപ്പോഴും തന്നെ വ്യക്തിപരമായി കളിയാക്കുവാനും അധിക്ഷേപിക്കുവാനുമാണ് ഒരു കൂട്ടർ ശ്രമം നടത്തുന്നത്. ഇത് എന്തിനാണെന്ന് തനിക്കിപ്പോഴും മനസിലാകുന്നില്ല.
തെരഞ്ഞെടുപ്പിനെ ഒരു ഫാഷൻഷോയൊ മറ്റൊന്നുമായി താൻ കാണുകയോ ആ തരത്തിൽ സമീപിക്കുകയോ ചെയ്തിട്ടില്ല. സുന്ദരിയാണെന്ന് പറഞ്ഞ് ഞാൻ വോട്ടുപിടിച്ചിട്ടില്ല. തികച്ചും ജനാധിപത്യ മര്യാദയിലും രീതയിലുമാണ് താൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാഷ്ട്രീയത്തിന് പുറമെ വർഷങ്ങളായി അഭിഷാഷക രംഗത്തുള്ളയാളുകൂടിയാണ് ഞാൻ. അതുകൊണ്ട് തന്നെ തന്റെ മുന്നിൽ വരുന്ന ഏതൊരു വ്യക്തിയെയും രാഷ്ട്രീയ കക്ഷി ഭേദമന്യേ ന്യായം അന്യായം ഭേദമന്യേ സശ്രദ്ധം കേൾക്കുവാനും പരിഗണിക്കുവാനും കഴിയുന്ന ഒരാളാണ്. ഇ ഒരു ആത്മവിശ്വാസത്തിന്റെ പുറത്താണ് വർഷങ്ങളായി സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റായിരുന്ന മല്ലപ്പള്ളിയിൽ താൻ മത്സരിച്ചതെന്നും വിബിത പറയുന്നു.
ഈ രീതി തന്നെയാണ് തെരഞ്ഞെടുപ്പിലുടനീളം താൻ തുടർന്നത്. പക്ഷെ എന്നിട്ടും തന്നെ മാത്രം അക്രമിക്കുന്നു.തന്നെക്കുറിച്ച്ഒന്നും അറിയാത്തവരാണ് ഈ അപവാദ പ്രചരണത്തിന് പിന്നിൽ. തന്നെ അറിയുന്നവർ ആരും തന്നെ ഇങ്ങനെ പറയുകയോ ദ്രോഹിക്കുകയോ ചെയ്യില്ല. ഇപ്പോഴും തുടരുന്ന ഈ സൈബർ ആക്രമണം തന്റെ കുടുംബജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും പ്രതീകുലമായി ബാധിക്കുകയാണ്. താൻ ഇനി എന്താണ് ചെയ്യേണ്ടതെന്നും വിബിത ചോദിക്കുന്നു.
ഇനിയെങ്കിലും തനിക്കെതിരെയുള്ള ഈ സൈബർ ആക്രമണം ഒന്നു നിർത്തിതരണമെന്നും തന്നെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്നും ബബിത പറയുന്നു.മാത്രമല്ല ആരെയും ദ്രോഹിക്കാതെ തന്നാൽ കഴിയും വിധം ജനങ്ങൾക്ക് ഉപകാരം ചെയ്ത് താൻ ഇവിടെ തന്നെ ഉണ്ടാകുമെന്നും വിബിത പറയുന്നു.