- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സ്വാതന്ത്ര്യം ആവശ്യപ്പെട്ട്' കാബൂളിൽ പ്രതിഷേധവുമായി സ്ത്രീകൾ; പ്രകടനം നടത്തിയ യുവതിയെ മർദ്ദിച്ചവശയാക്കി താലിബാൻ; കണ്ണീർ വാതകം പ്രയോഗിച്ചു; ചോരയൊലിക്കുന്ന തലയുമായി അഫ്ഗാൻ യുവതിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ
കാബൂൾ: ജോലിചെയ്യാനും വിദ്യാഭ്യാസം നേടാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാബുളിൽ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയെ മർദ്ദിച്ചവശയാക്കി താലിബാൻ ഭീകരർ. കാബൂളിൽ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിഷേധവുമായി യുവതികൾ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധ പ്രകടനം താലിബാൻ തടഞ്ഞതോടെ അക്രമാസക്തമാകുകയായിരുന്നു.
Look to the footage:
- Zaki Daryabi (@ZDaryabi) September 4, 2021
What is happening with #women marches in #Kabul.
It seems civilian and political protest are not allow any more.
Taliban trying to stop women march which happening second day in row. #Afghanistan pic.twitter.com/vqa8QONLOj
താലിബാൻ ഭീകരർ കണ്ണീർ വാതകം പ്രയോഗിച്ചതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പ്രകടനത്തിൽ ഒരു യുവതിക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത റാബിയ സാദത്ത് എന്ന യുവതിയെയാണ് താലിബാൻ മർദ്ദിച്ചവശയാക്കിയത്. ചോരയൊലിക്കുന്ന തലയുമായി നിൽക്കുന്ന റാബിയയുടെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകനായ സാകി ദറ്യാബി ട്വീറ്റ് ചെയ്തു.
Rabia Sadat one of the today's protestor in #Kabul beaten by Taliban.#Afghanistan. pic.twitter.com/1s3El4TZHW
- Zaki Daryabi (@ZDaryabi) September 4, 2021
പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി തുടർച്ചയായ മൂന്നാം ദിവസമാണ് അഫ്ഗാൻ യുവതികൾ തെരുവിൽ ഇറങ്ങുന്നത്. പ്രതിഷേധവുമായി പ്രസിഡൻഷ്യൽ പാലസിലേക്ക് മാർച്ച് ചെയ്യുകയായിരുന്ന യുവതികളെ താലിബാൻ തടയുകയും അവർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാരെ താലിബാൻ മർദ്ദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഒരു ദൃശ്യത്തിൽ പ്രതിഷേധക്കാരെ തടയുന്ന താലിബാൻ കമാൻഡർമാരെയും കാണാം.
കാബൂളിലെ തെരുവിലാണ് സമത്വവും നീതിയും ജനാധിപത്യവും ആവശ്യപ്പെട്ട് സ്ത്രീകൾ പ്രതിഷേധിച്ചത്. 20 വർഷം മുൻപുണ്ടായിരുന്ന ആളുകളല്ല തങ്ങളെന്ന മുദ്രാവാക്യവുമാണ് അവർ തെരുവിലിറങ്ങിയത്. താലിബാൻ അധികാരത്തിലേറിയതിനു ശേഷം പല തവണ പലയിടങ്ങളിലായി സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു.
അതേസമയം, താലിബാൻ നടത്തിയ വിജയാഘോഷത്തിൽ കൊല്ലപ്പെട്ടത് നിരവധി ആളുകളെന്ന് റിപ്പോർട്ട്. കാബൂളിൽ താലിബാൻ വെടിയുതിർത്ത് വിജയാഘോഷം നടത്തുന്നതിനിടെ കുട്ടികളടക്കം നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അഫ്ഗാൻ വാർത്താ ഏജൻസി അസ്വാകയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാനെ കീഴടക്കി പഞ്ജ്ഷീർ താഴ്‌വര കീഴടക്കിയതിനു പിന്നാലെയായിരുന്നു താലിബാന്റെ വിജയാഘോഷം. ഇതിന്റെ വെടിയൊച്ചകൾ കാബൂളിലെങ്ങും മുഴങ്ങിക്കേട്ടിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം നങ്കർഹർ പ്രവിശ്യയിൽ കുറഞ്ഞത് 17 പേർക്ക് അപകടം സംഭവിച്ചിട്ടുണ്ട്. എത്ര പേർ കൊല്ലപ്പെട്ടുവെന്നോ എത്ര പേർക്ക് പരുക്കേറ്റുവെന്നോ ഉള്ള കൃത്യമായ കണക്കുകൾ ലഭ്യമല്ല. അതേസമയം, പഞ്ജ്ഷീർ താഴ്‌വര കീഴടക്കി എന്ന വാർത്ത വ്യാജമാണെന്ന് നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാൻ അറിയിച്ചു.
കാബൂൾ തെരുവിലെ ചുവർ ചിത്രങ്ങൾ ചായമടിച്ച് മറച്ചതിനു പിന്നാലെ അവിടെ പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങളാണ്. അഫ്ഗാനിസ്ഥാനിൽ ഭരണം ഏറ്റെടുത്തതിനു ശേഷം താലിബാൻ വ്യാപകമായി ചുവർ ചിത്രങ്ങൾ നീക്കം ചെയ്തിരുന്നു. കാബൂൾ തെരുവുകളിലെയും കടകളിലെയുമൊക്കെ ചുവർ ചിത്രങ്ങൾ ചായമടിച്ച് മറച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് ചുവരിൽ താലിബാൻ സ്തുതി വാചകങ്ങൾ പ്രത്യക്ഷപ്പെട്ടത്.