- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാസ്ക് ധരിക്കണമെന്ന നിർദ്ദേശം ലംഘിച്ചു; കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽനിന്ന് യാത്രക്കാരനെ പുറത്താക്കി
കൊൽക്കത്ത: മാസ്ക് ധരിക്കാത്തതിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽനിന്ന് യാത്രക്കാരനെ പുറത്താക്കി. ബെംഗളൂരു-കൊൽക്കത്ത വിമാനത്തിലെ യാത്രക്കാരനോട് നിരവധി തവണ മാസ്ക് ധരിക്കാൻ അഭ്യർത്ഥിച്ചിട്ടും കൂട്ടാക്കാത്തതിനെ തുടർന്നാണ് പുറത്താക്കൽ.
കുറച്ചുദിവസം മുമ്പ് മാസ്ക് ധരിക്കാത്തതിനെ തുടർന്ന് രണ്ടു യാത്രക്കാരെ എയർ ഏഷ്യ ഇന്ത്യ പുറത്താക്കിയിരുന്നു. ഗോവ -മുംബൈ വിമാനത്തിലായിരുന്നു സംഭവം.
2020 മാർച്ചിൽ കൊറോണ വൈറസ് രാജ്യത്ത് പടർന്നുപിടിച്ചതോടെ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു. വിമാനയാത്രക്കും മാസ്ക് നിർബന്ധമാക്കിയിരുന്നു.
മാസ്ക് ധരിക്കാത്തവരെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് വ്യോമയാനമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ ഉഏഇഅ കർശനമാക്കി ഉത്തരവ് പുറത്തിറക്കിയിരുന്നു.
സവിശേഷ സാഹചര്യങ്ങളിലൊഴികെ മാസ്ക് മൂക്കിന് താഴെ ധരിക്കാൻ അനുവദിക്കില്ല. മാസ്ക് ധരിക്കാതെ ആരും വിമാനത്താവളത്തിൽ പ്രവേശിക്കുന്നില്ലെന്ന് സിഐഎസ്എഫും സുരക്ഷാജീവനക്കാരും ഉറപ്പാക്കണമെന്നായിരുന്നു നിർദ്ദേശം.
മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്യുന്നവരെ വിമാനത്താവള ജീവനക്കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറണം. താക്കീത് ചെയ്തശേഷവും വീഴ്ച്ചവരുത്തുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. നിർദേശങ്ങൾ തുടർച്ചയായി അവഗണിക്കുന്നവരെ യാത്ര പുറപ്പെടും മുൻപാണെങ്കിൽ വിമാനത്തിൽ നിന്ന് ഇറക്കിവിടാം. മോശം യാത്രക്കാരുടെ പട്ടികയിൽപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു.
ന്യൂസ് ഡെസ്ക്